ഒരേ വേദിയില്‍ രണ്ട് അസ്ഹറുദ്ദീന്‍മാര്‍ ഒത്തു ചേര്‍ന്നു
തായലങ്ങാടി: ലോകോത്തര ക്രിക്കറ്ററും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീനും രഞ്ജി ക്രിക്കറ്റില്‍ മിന്നും പ്രകടനത്തിലൂടെ കേരളത്തിന്റെ താരമായ തളങ്കര കടവത്ത് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനും ഒരേ വേദിയില്‍ ഒത്തു ചേര്‍ന്നു. യഫാ തായലങ്ങാടി സംഘടിപ്പിച്ച ജേഴ്‌സി പ്രകാശന ചടങ്ങിലായിരുന്നു ഇവരുടെ സംഗമം. ടവര്‍ ക്ലോക്കിന് സമീപം ഒരുക്കിയ വേദിയില്‍ യഫയുടെ ജേഴ്‌സി മുന്‍ ഇന്ത്യന്‍ താരം അസ്ഹറുദ്ദീന്‍ ബി.കെ സമീറിനു കൈമാറി പ്രകാശനം ചെയ്തു. രഞ്ജി താരം അസ്ഹറുദ്ദീനെ അദ്ദേഹം ഷാളണിയിച്ച് അനുമോദിച്ചു.
ജീന്‍സും വെള്ള ടീ ഷര്‍ട്ടും ധരിച്ചെത്തിയ പ്രിയ താരത്തെ ബാന്റ് മേളത്തിന്റെയും പടക്കത്തിന്റെയും അകമ്പടിയോടെയാണ് വരവേറ്റത്. കെ.എം ഹാരിസ് മുഹമ്മദ് അദ്ദേഹത്തെ ഷാളണിയിച്ച് ആദരിച്ചു. മുന്‍ നഗരസഭാംഗം മുഹമ്മദ് കുഞ്ഞി, ടി.എ ഷാഫി, സി.പി ഹമീദ്, ഗഫൂര്‍ മാളിക, അജീര്‍, മുജീബ്, നൗഷാദ്, നാസിര്‍, ശിഹാബ്, റിയാസ്, സംബന്ധിച്ചു. തളങ്കരയില്‍ പരേതനായ തൊട്ടിയില്‍ മാമുഹാജിയുടെ മകന്‍ മുഹമ്മദ് അസ്‌ലമിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് താരം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."