HOME
DETAILS

ജീവനക്കാര്‍ അവധിയെടുക്കാതെ മുങ്ങുന്നു: സര്‍ക്കാര്‍ ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന കര്‍ശനമാക്കുന്നു

  
backup
December 18 2016 | 22:12 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95

കാസര്‍കോട്: വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ചും ഹാജര്‍ നിലവാരം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ചും ജില്ലയില്‍ പൊതുഭരണ വകുപ്പ് വിജിലന്‍സ് പരിശോധന കര്‍ശനമാക്കുന്നു. ഒഴിവുകള്‍ കാലങ്ങളായി നിലവിലുളളതും എന്നാല്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതുമായ പ്രശ്‌നങ്ങളില്‍ കര്‍ശന നടപടി എടുക്കാനാണ് വിജിലന്‍സിന്റെ നീക്കം. വിവിധ പി.എസ.് സി ലിസ്റ്റുകളുടെ കാലാവധി ഈ മാസം അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണിത്. അപ്രതീക്ഷിത പരിശോധനയിലൂടെ ഓഫിസുകളിലെ നിലവിലുളള സംവിധാനം പരിശോധിക്കുന്നത് തുടരുകയാണ്. മോട്ടോര്‍ വാഹന വകുപ്പ്, സാമൂഹികനീതി വകുപ്പ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ്, ജില്ലാ സപ്ലൈ ഓഫിസ്, കാസര്‍കോട് ബ്ലോക്ക് ഓഫിസ്, എ.ഡി.സി ഓഫിസ്, ആരോഗ്യ വകുപ്പ്, ഹോമിയോ വകുപ്പ്, പി.ഡബ്ല്യു.ഡി ഇറിഗേഷന്‍, കെട്ടിടം, റോഡ്‌സ് വിഭാഗങ്ങള്‍ എന്നിവയും വിജിലന്‍സ് പരിശോധന കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിട്ടുണ്ട്. ക്രമക്കേടുകളില്‍ നടപടി സ്വീകരിക്കാനും പൊതുജനങ്ങളുടെ പരാതികളില്‍ നടപടിക്ക് റിപ്പോര്‍ട്ട് ചെയ്യാനുമാണ് വിജിലന്‍സിന്റെ നീക്കം. ജില്ലയില്‍ വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

National
  •  2 months ago
No Image

അയേണ്‍ഡോമുകളെ പരാജയപ്പെടുത്തി ഹിസ്ബുല്ലയുടെ റോക്കറ്റ് കുതിപ്പ്, ആക്രമണം ഹൈഫയില്‍ പത്തിലേറെ പേര്‍ക്ക് പരുക്ക്; ഞെട്ടിത്തരിച്ച് ഇസ്‌റാഈല്‍  

International
  •  2 months ago
No Image

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് 

International
  •  2 months ago
No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago