HOME
DETAILS
MAL
10ലക്ഷം രൂപ നഷ്ടപരിഹാരം
backup
May 23 2016 | 00:05 AM
കോട്ടയം: കാറിടിച്ചു മരിച്ച മത്സ്യ തൊഴിലാളിയുടെ കുടുംബത്തിനു 10ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി വിധിച്ചു. ചങ്ങനാശേരി പൂവം ആറ്റുപുറം ജോസഫാണു (ഔതച്ചന്-60)കാറിടിച്ചു മരിച്ചത്. 2012 നവംബര്‍ 16നാണ് എസി റോഡില്‍ പൂവം കാവുംഭാഗത്തുവച്ചാണു അപകടമുണ്ടായത്. കോട്ടയം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കെ.പി. ജോണാണ് ഉത്തരവിട്ടത്. നഷ്ടപരിഹാര തുക കാറിന്റെ ഇന്‍ഷ്വറന്‍സ് കമ്പനി കോടതിയില്‍ കെട്ടിവയ്ക്കണം. വാദിഭാഗത്തിനുവേണ്ടി അഡ്വ. ആന്റണി പനന്തോട്ടം ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."