വ്യാജ പാസുപയോഗിച്ച് മണല്‍കടത്ത്: തുറമുഖ ഉദ്യോഗസ്ഥരെയും സീഡിറ്റ് ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യും
കാസര്‍കോട്: വ്യാജമണല്‍ പാസ് കേസില്‍ തുറമുഖ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കും തുറമുഖ വകുപ്പിന്റെ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന സീഡിറ്റിലെ ചില ഉദ്യോഗസ്ഥര്‍ക്കും ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ പൊലീസ് ചീഫ്. അതിനാല്‍ ഉദ്യോഗസ്ഥരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. സീഡിറ്റിലെ ഒരു ഉദ്യോഗസ്ഥന് കാസര്‍കോട്ടെ ഒരു മണല്‍മാഫിയ തലവനെ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതായുള്ള തെളിവുകള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സാമ്പത്തിക ലാഭം ലക്ഷ്യം വച്ച് വെബ്സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുന്ന സമയം നേരത്തെ അനുവദിച്ച് കൊടുത്തതായാണ് സംശയം. രണ്ടുവര്‍ഷം മുമ്പാണ് ഈ ഉദ്യോഗസ്ഥന് കാസര്‍കോട്ടേക്ക്് എത്തിയത്. അതിന് ശേഷം തട്ടിപ്പു നടന്നിട്ടുള്ളതാവാനാണ് സാധ്യതയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
കാസര്‍കോട്, വിദ്യാനഗര്‍, ബേഡകം, നീലേശ്വരം എന്നീ പൊലിസ് സ്റ്റേഷനുകളില്‍ വ്യാജ മണല്‍ പാസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ ഒരു ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക ടീം ഉണ്ടാക്കി അന്വേഷണം നടത്താനാണ് നീക്കം. ഉദ്യോഗസ്ഥരുടെ ഭാഗത്ത്് അഴിമതി നടന്നതായി തെളിഞ്ഞാല്‍ കേസ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."