HOME
DETAILS

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് അധികൃതര്‍ ഉറക്കത്തിലാണ്

  
backup
December 18 2016 | 22:12 PM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%af%e0%b5%8d-4

ട്രാഫിക് @ 36 പൊലിസ്


ജില്ലയിലെ ട്രാഫിക് നിയന്ത്രിക്കാനായി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ട്രാഫിക് പൊലിസ് സ്റ്റേഷനിലെ പൊലിസുകാരുടെ എണ്ണം മൂന്ന് വനിതകളടക്കം 36 ആണ്. എന്നാല്‍ നൂറോളം പേരുടെ സേവനമാണ് നഗരത്തിനാവശ്യം.
ജില്ലയിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കാനും ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കാനും ഈ 36 പേരെ കൊണ്ട് മാത്രം സാധിക്കുമോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടത് ഒരു പൗരന്റെ കടമയും ഉത്തരവാദിത്വവുമാണ്. അവനവന്റെ ജീവനും മറ്റുള്ളവരുടെ ജീവനം സംരക്ഷണം നല്‍കാന്‍ ഈ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ സാധിക്കും.
അതിലൂടെ നമ്മള്‍ പൊലിസുകാരുടെ ജോലിയും കുറയും ട്രാഫിക് എസ്.ഐ പുരുഷോത്തമന്‍ പറയുന്നത്. 10 ഓളം വനിതകള്‍ വേണ്ടടുത്താണ് വെറും മൂന്നു പേര്‍ എന്നുള്ളതും പൊലിസുകാരുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു.

തെരുവ് വിളക്കുകള്‍ മിഴിയടഞ്ഞു

കാസര്‍കോട്: നഗരത്തിലെ തിരക്കേറിയ എം.ജി റോഡ്, കോര്‍ട്ട് റോഡ്, റെയില്‍വെ സ്റ്റേഷന്‍ റോസ്, പള്ളം റോഡുകള്‍ സംഗമിക്കുന്ന ജാല്‍സൂര്‍ ജംഗ്ഷനിലെ ട്രാഫിക് സര്‍ക്കിളില്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.
സദാസമയവും വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്ന ജംഗ്ഷനില്‍ തെരുവ് വിളക്കുകള്‍ കത്താത്തത് ഗതാഗതം നിയന്ത്രിക്കുന്ന പൊലിസുകാര്‍ക്ക് അപകട ഭീഷണിയാവുന്നു.
നേരത്തെ ഉണ്ടായിരുന്ന ട്രാഫിക്ക് സര്‍ക്കിള്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ തകര്‍ന്നിരുന്നു ഇത് പിന്നീട് ഉയരം കൂട്ടി പുതുക്കിപ്പണിയുകയായിരുന്നു.


പണിതിട്ടും പണിതീരാതെ ചെര്‍ക്കള

ചെര്‍ക്കള: വികസന പ്രവര്‍ത്തനങ്ങള്‍ ഏറെനടപ്പിലാക്കിയിട്ടും ഗതാഗതക്കുരുക്കഴിയാതെ വീര്‍പ്പുമുട്ടുകയാണ് ചെര്‍ക്കള ടൗണ്‍.
സാധാരണ ജങ്ഷ്‌നുകളില്‍ ചെറിയ സര്‍ക്കിളുകള്‍ നിര്‍മിച്ച് ഗതാഗതം സുഗമമാക്കാറുണ്ട്.
എന്നാല്‍ ഇവിടെ വലിയ രണ്ട് ട്രാഫിക്ക് സര്‍ക്കിളുകള്‍ നിര്‍മിച്ചത് കാരണം ഗതാഗതം കൂടുതല്‍ തടസപ്പെടുകയാണ്.
നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനം എങ്ങുമെത്താതെ പാതിവഴില്‍ നിലച്ചിരിക്കുകയാണ്.

ഡ്രൈവര്‍മാര്‍ അനുവര്‍ത്തിക്കേണ്ട പ്രധാന ട്രാഫിക് നിയമങ്ങള്‍

1. വാഹനം ഓടിക്കുമ്പോള്‍ കഴിയുന്നത്ര ഇടതുവശം ചേര്‍ന്ന് ഓടിക്കണം.
2. വളവ്, മൂല, കയറ്റത്തെ ഉച്ചി എന്നിവയെ സമീപിക്കുമ്പോള്‍ മറികടക്കരുത്.
3. നേരെ മുന്നോട്ടു കാണാന്‍ കഴിയാത്ത അവസരങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ല.
4. ഇടുങ്ങിയ പാലങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്.
5. സീബ്രാ ക്രോസിങ്ങില്‍ ഓവര്‍ടേക്ക് ചെയ്യരുത്.
6. അഗ്‌നിശമന സേന വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവയ്ക്ക് മറികടക്കാനും, കടന്നുപോകാനും പാകത്തില്‍ നിരത്തിന്റെ വശത്തേക്ക് മാറിക്കൊടുക്കണം.
7. അനാവശ്യമായി ഹോണടിക്കരുത്.
8. മദ്യപിച്ചുകൊണ്ട് വാഹനങ്ങള്‍ ഓടിക്കാതിരിക്കുക
9. ഇരുചക്രവാഹ നങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കുക
10. വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ കഴിവതും സീറ്റ്‌ബെല്‍റ്റ് ധരിക്കണം

ട്രാഫിക് സിഗ്‌നല്‍
*ചുമപ്പ് പ്രകാശിക്കുമ്പോള്‍ വാഹനം നിര്‍ത്തുക
*മഞ്ഞ പ്രകാശിക്കുമ്പോള്‍ വാഹനം നിര്‍ത്താന്‍ തയ്യാറെടുക്കുക
*പച്ച പ്രകാശിക്കുമ്പോള്‍ പുറപ്പെടുക

ജാല്‍സൂര്‍ ജങ്ഷനില്‍ എട്ടിന്റെ പണി

ജില്ലയിലെ ഏറ്റവും തിരക്കേറിയ ജംങ്ഷനുകളിലെന്നായ തായലങ്ങാടി ജാല്‍സുര്‍ ജംങ്ഷനിലെ ട്രാഫിക് പോയന്റില്‍ ഇന്നും പൊലിസുകാരന്‍ വേണം ഗതാഗതം നിയന്ത്രിക്കാന്‍.
പകരം വൈദ്യുത സിഗ്‌നലുകള്‍ എന്ന ആവശ്യമുയര്‍ന്നിട്ട് കാലമേറെയായി. ഇടയ്ക്ക് എല്‍.ബി.എസ് കോളജിലെ വിദ്യാര്‍ഥികള്‍ പിരിവെടുത്ത് സിഗ്‌നല്‍ സംവിധാനം സ്ഥാപിച്ചിരുന്നെങ്കിലും സ്ഥിരം വൈദ്യുതി സംവിധാനമൊരുക്കാത്തതിനാല്‍ പദ്ധതി പാളി.
മൂന്നു ഭാഗത്തു നിന്നമുള്ള വാഹനങ്ങളെ കൈ കൊണ്ട് നിയന്ത്രിച്ച് നിര്‍ത്തുന്ന ട്രാഫിക് സംവിധാനം ഇരുപത് വര്‍ഷമായി തുടരുന്നു.


ആ റിപ്പോര്‍ട്ട് എന്തായി സര്‍ ..?

ചെറുവത്തൂര്‍: ദേശീയപാതയിലെ സ്ഥിരം അപകട മേഖലയാണ് ഞാണങ്കൈ. കഴിഞ്ഞ ദിവസവും ഇവിടെ ചരക്ക് ലോറി മറിഞ്ഞു. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും നീലേശ്വരം സി ഐ യുടെ നേതൃത്വത്തില്‍ കൊണ്ടുവെച്ച താത്കാലിക ഡിവൈഡര്‍ മാത്രമാണ് ഇവിടുത്തെ റോഡ് സുരക്ഷ.
അപകടങ്ങള്‍ തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇവിടം സന്ദര്‍ശിച്ചിരുന്നു.
അന്നത്തെ എം.എല്‍.എ കെ.കുഞ്ഞിരാമനാണ് ഉദ്യോഗസ്ഥര്‍ക്ക് അപകടത്തിന്റെ കാരണങ്ങള്‍ വിവരിച്ചു കൊടുത്തത്.
ഞാണങ്കൈ റോഡിന്റെ വീതിക്കുറവും, വളവും, ഡിവൈഡറുകളില്ലാത്തതുമാണ് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നതെന്ന് ഇവര്‍ കണ്ടെത്തിയിരുന്നു. റോഡിന് വീതി കൂട്ടി വളവ് ചുരുക്കി ഡിവൈഡര്‍ സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിസര്‍ക്കാറിനു സമര്‍പ്പിക്കുകയായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യം.
ആ റിപ്പോര്‍ട്ട് എന്തായി സര്‍ എന്നാണു അപകടങ്ങള്‍ കണ്ടു നടുങ്ങുന്ന ജനങ്ങളുടെ ചോദ്യം. കൃത്യമായ ദിശാഫലകങ്ങളും, അപകട മുന്നറിയിപ്പ് ബോര്‍ഡുമെങ്കിലും സ്ഥാപിക്കുമോ എന്നും ഇവര്‍ ചോദിക്കുന്നു.


കാലിക്കടവ് കവലയില്‍ ട്രാഫിക് ലൈറ്റ് വേണം

കാലിക്കടവ്: നാല് റോഡുകളിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്ന കാലിക്കടവ് കവലയില്‍ ട്രാഫിക് ലൈറ്റ് വേണമെന്ന ആവശ്യം കേട്ടിട്ടും കേട്ടില്ലെന്നു നടിച്ചു അധികൃതര്‍. ദേശീയപാതയുമായി തൃക്കരിപ്പൂര്‍ റോഡ് കൂടിച്ചേരുന്നത് ഇവിടെയാണ്. വാഹനമോടിക്കുന്നവരുടെ ശ്രദ്ധയൊന്നു പാളിയാല്‍ വലിയ അപകടങ്ങള്‍ തന്നെ ഇവിടെ സംഭവിച്ചേക്കാം. ചെറുവത്തൂര്‍ ഭാഗത്ത് നിന്നും തൃക്കരിപ്പൂര്‍ റോഡിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിലവില്‍ ഡിവൈഡര്‍ സംവിധാനമില്ല.
ദേശീയ പാതയിലൂടെ കരിവെള്ളൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനഡ്രൈവര്‍മാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സംഭവിക്കുന്ന അപകടം വളരെ വലുതായിരിക്കും. തൃക്കരിപ്പൂര്‍ റോഡില്‍ നിന്നുള്ള വാഹനങ്ങള്‍ ചെറുവത്തൂര്‍ ഭാഗത്തേക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോഴും ഇത് തന്നെ സ്ഥിതി.
അപകടങ്ങളില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടും ഒരു ഹോം ഗാര്‍ഡിന്റെ സേവനം പോലും ഇവിടെയില്ല. ട്രാഫിക് സിഗ്‌നല്‍ സ്ഥാപിച്ചു ഗതാഗതം സുഗമമാക്കാന്‍ അടിയന്തര നടപടി വേണമെന്നതാണ് ആവശ്യം.


ദിശാബോര്‍ഡുകള്‍ കാണാമറയത്ത്

കാസര്‍കോട് നഗരത്തിലെത്തിയാല്‍ മംഗളൂരു ഭാഗത്തേക്ക് പോകാന്‍ വഴികാട്ടിയായി സ്ഥാപിച്ച ദിശാ ബോര്‍ഡുകള്‍ കാണാമറയത്ത്.
പലരും വഴിതെറ്റിയാണ് ഇവിടെ വാഹനമോടുന്നത്. സ്ഥാപിച്ച ബോര്‍ഡിന് ചുറ്റും സ്ഥാപനങ്ങളുടെ പരസ്യവും കിടക്കുന്നുണ്ട്. ചെര്‍ക്കള മുതല്‍ ദേശീയപാതയില്‍ സ്ഥാപിച്ച ദിശാബോര്‍ഡുകള്‍ പലതും ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നില്ലെന്ന് പരാതിയുണ്ട്.
എന്നാല്‍ റോഡരുകില്‍ വന്‍ കാടുകള്‍ കയറിയും മരക്കൊമ്പുകള്‍ ചാഞ്ഞും ദിശാബോര്‍ഡുകള്‍ പലതും കാണാമറയത്തായി. ഈ വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും അമര്‍ഷമുണ്ട്.


ഇവിടെ പൊലിസിന് സര്‍ക്കസ് അഭ്യാസവും പഠിക്കണം

കാഞ്ഞങ്ങാട്: ജില്ലയിലെ വളരെ തിരക്കേറിയ ടൗണാണ് കാഞ്ഞങ്ങാട്. തലങ്ങും വിലങ്ങും ഓടുന്ന വാഹനങ്ങളെ നിയന്ത്രിക്കണമെങ്കില്‍ പൊലിസിന് സര്‍ക്കസും പഠിക്കണം. സൗത്ത് കവല മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെയുള്ള നാലു കിലോമീറ്റര്‍ നീളത്തിലുള്ള നഗര പരിധിയില്‍ സൗത്ത് കവല, കൊവ്വല്‍പ്പള്ളി, അലാമിപ്പള്ളി, പുതിയകോട്ട കവല, ടി.ബി.റോഡ് കവല, കൈലാസ് കവല, കോട്ടച്ചേരി ബസ് സ്റ്റാന്റ് പരിസരം, റയില്‍വേ സ്റ്റേഷന്‍ റോഡ് കവല, ഇഖ്ബാല്‍ കവല തുടങ്ങിയ ഭാഗങ്ങളില്‍ നിത്യവും അനുഭവപ്പെടുന്നത് കനത്ത ഗതാഗത കുരുക്ക്.
ഒരു നിയന്ത്രണവുമില്ലാതെ നഗരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഓട്ടോ സ്റ്റാന്റുകള്‍ വാഹന സഞ്ചാരത്തിന് പുറമേ ജനങ്ങളുടെ കാല്‍ നടയാത്ര പോലും തടസപ്പെടുത്തുന്ന സാഹചര്യമാണ് കാഞ്ഞങ്ങാട്ട്.
ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് തോന്നുന്ന സ്ഥലത്ത് സ്റ്റാന്റ് എന്ന രീതിയാണ് ഇവിടുത്തെ നയം. ജനങ്ങള്‍ നടന്നു പോകുന്ന നടപ്പാതക്ക് അരികില്‍ വരെ ഓട്ടോകള്‍ നിര്‍ത്തിയിടുന്നത് ജന സഞ്ചാരത്തിന് തടസം സൃഷ്ട്ടിക്കുന്ന ഇത്തരം സംഭവങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു.


തൃക്കരിപ്പൂരില്‍ ട്രാഫിക് പരിഷ്‌കാരം ചുവപ്പുനാടയില്‍


തൃക്കരിപ്പൂരില്‍ പഞ്ചായത്ത്, ആര്‍.ടി.ഒ, പൊലിസ് എന്നിവര്‍ ചേര്‍ന്ന് ട്രാഫിക് കമ്മിറ്റി രൂപീകരിച്ച് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ നഗരത്തില്‍ ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തുമെന്ന് പ്രഖ്യാപനം പാഴ് വാക്കായി. നഗരത്തിലെ ഗതാഗതക്കുരുക്കും അനധികൃത പാര്‍ക്കിംഗും മൂലം ഇപ്പോഴും വീര്‍പ്പു മുട്ടുകയാണ് യാത്രക്കാര്‍.
ബസ് സ്റ്റാന്‍ഡിലേക്കുള്ള വഴി വണ്‍വേ ആക്കുക, റോഡരികില്‍ കച്ചവടം നടത്തുന്ന മത്സ്യ കച്ചവടക്കാരെ മാര്‍ക്കറ്റിലേക്ക് പുനരധിവസിപ്പിക്കുക, റെയില്‍വേ സ്റ്റേഷന്‍, ടൗണ്‍ ബസ് സ്റ്റാന്‍ഡ്, വില്ലേജ് ഓഫിസ്, എന്നിവിടങ്ങളില്‍ കാര്‍ടൂവീലര്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും തുടങ്ങിയ കാര്യങ്ങളാണ് ഗതാഗത പരിഷ്‌കരണത്തിനു വേണ്ടി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ ഇതെപ്പോള്‍ നടപ്പിലാക്കിക്കാണുമെന്നാണ് ഇവിടത്തുകാര്‍ അധികാരികളോട് ചോദിക്കുന്നത്. ഇത് കൂടാതെ വെള്ളാപ്പ് റയില്‍വേ ഗേറ്റ് പൂട്ടുന്നതോടെ വണ്ടികളുടെ നീണ്ട നിര തൃക്കരിപ്പൂര്‍പയ്യന്നൂര്‍ സംസ്ഥാന പാതയിലേക്കെത്തുന്നതും യാത്രക്കാര്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.


ജനങ്ങള്‍ ചോദിക്കുന്നു എവിടെ ബദല്‍ സംവിധാനം

സ്ഥലപരിമിതിയും അനധികൃത പാര്‍ക്കിംഗും ജനത്തിരക്കും കൊണ്ട് വീര്‍പ്പുമുട്ടുന്ന നഗരത്തിലെ കുരുക്കഴിക്കാന്‍ നഗരസഭയും പോലിസും കൈക്കോര്‍ത്ത് പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ഒന്നും ഇതുവരെ നടപ്പായിട്ടില്ല. റോഡരികില്‍ നിന്നും വഴിയോര കച്ചവടക്കാരെ മാറ്റി അവര്‍ക്ക് പ്രത്യേക സ്ഥലം കണ്ടെത്തുമെന്നും, അലക്ഷ്യമായ വാഹന പാര്‍ക്കിംഗ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പേ പാര്‍ക്കിംഗ് സംവിധാനം ഏര്‍പെടുത്തുമെന്നുമൊക്കെ പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ഇതു വരെ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല.
പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ഡിപ്പോ പരിസരം, റെയില്‍വെ സ്‌റ്റേഷന്‍ പരിസരം, കറന്തക്കാട്, ബാങ്ക് റോഡ് എന്നിവിടങ്ങളിലാണ് പേ പാര്‍ക്കിംഗ് സംവിധാനമൊരുക്കാന്‍ നഗരസഭ തീരുമാനിച്ചതെങ്കിലും എപ്പോള്‍ നിലവില്‍ വരും ഈ പദ്ധതികള്‍ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
ഇത്തരം അനധികൃത പാര്‍ക്കിംഗുകള്‍ വ്യാപകമായതോടെ കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ കലക്ടറുടെയും ടൗണ്‍ പ്ലാനിംഗ് ഓഫിസറുടെയും മറ്റു ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നഗരത്തിലെ ഗതാഗത പ്രശന്ങ്ങളെ പറ്റി പഠിച്ച് വിലയിരുത്തി പേ പാര്‍ക്കിങ് അടക്കമുള്ള ബദല്‍ സംവിധാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എപ്പോള്‍, എവിടെ തുടങ്ങുമെന്നതിനെ പറ്റി വ്യക്തമാക്കിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  23 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  23 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  23 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  23 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  23 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  23 days ago