HOME
DETAILS

അന്തര്‍ദേശീയ കരകൗശല മേളയ്ക്ക് സര്‍ഗാലയയില്‍ തുടക്കം

  
backup
December 19 2016 | 05:12 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%95%e0%b4%b0%e0%b4%95%e0%b5%97%e0%b4%b6%e0%b4%b2-%e0%b4%ae%e0%b5%87%e0%b4%b3%e0%b4%af

പയ്യോളി: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച കരകൗശല മേളയ്ക്ക് ഇരിങ്ങല്‍ സര്‍ഗാലയയില്‍ പ്രഢോജ്വല തുടക്കം. ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കലാകാരന്മാരുടെയും കരകൗശല ഉല്‍പന്നങ്ങളുടെയും കലവറയായി മാറിയ സര്‍ഗാലയയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്.
സര്‍ഗാലയയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ ആറാമത് അന്താരാഷ്ട്ര കരകൗശല പ്രദര്‍ശന വിപണനമേളയുടെയും സംസ്ഥാന ടൂറിസം വകുപ്പിന്റെ 2014-15 വര്‍ഷത്തെ വിവിധ അവാര്‍ഡുകളുടെ വിതരണത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
വിനോദ സഞ്ചാര മേഖലയില്‍ പൊതുനിക്ഷേപവും സ്വകാര്യ നിക്ഷേപവും വരണമെന്നും പൈതൃകത്തെ ടൂറിസവുമായി ബന്ധിപ്പിക്കാന്‍ കഴിയണമെന്നും കേരളത്തിലെ കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പാലേരി മുഖ്യമന്ത്രിക്ക് ഉപഹാരം നല്‍കി. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. കുല്‍സുവിന് മുഖ്യമന്ത്രി മൊമെന്റോ നല്‍കി. അഷ്‌റഫ് കോട്ടക്കല്‍, ടി.കെ പത്മനാഭന്‍, സബീഷ് കുന്നങ്ങോത്ത് പ്രസംഗിച്ചു. കെ. ദാസന്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു.
19 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ സ്ഥിരം വിദ്ഗധരും ദേശീയ അന്തര്‍ദേശീയ അവാര്‍ഡ് നേടിയവരുമായ എഴുപതോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്നുണ്ട്. ഉഗാണ്ടയില്‍ നിന്നുള്ള ജോസ്‌ലിന്‍, ആന്‍സലില്‍, മറിയം നല്‍സാവുല കരകൗശലങ്ങളുടെ വലിയ ശ്രേണിയുമായാണ് എത്തിയത്.
രാജസ്ഥാനില്‍ നിന്നുള്ള കാവാഡ്, നീലഗിരിയില്‍ നിന്നുള്ള കുറമ്പ പേന്റിങ്, ബംഗാളില്‍ നിന്നുള്ള പായനെയ്ത്തുകലകള്‍, ഗുജറാത്തില്‍ നിന്നുള്ള കോപ്പര്‍ ബെല്‍, ബാത്തില്‍ പെയ്ന്റിങ്, തലപ്പായ ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ നൂറുക്കണക്കിന് ഉല്‍പന്നങ്ങള്‍ മേളയില്‍ എത്തിക്കഴിഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

National
  •  2 months ago
No Image

അയേണ്‍ഡോമുകളെ പരാജയപ്പെടുത്തി ഹിസ്ബുല്ലയുടെ റോക്കറ്റ് കുതിപ്പ്, ആക്രമണം ഹൈഫയില്‍ പത്തിലേറെ പേര്‍ക്ക് പരുക്ക്; ഞെട്ടിത്തരിച്ച് ഇസ്‌റാഈല്‍  

International
  •  2 months ago
No Image

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് 

International
  •  2 months ago
No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago