സ്വപ്‌നസാക്ഷാത്കാരം; പന്നിയങ്കര മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു
കോഴിക്കോട്: വാദ്യഘോഷങ്ങളും ഹര്‍ഷാരവങ്ങളും ഒരു നാടിന്റെ ഹൃദയതാളം സാക്ഷ്യപ്പെടുത്തിയ നിമിഷത്തില്‍ വന്‍ ജനാവലിയെ മുന്‍നിര്‍ത്തി പന്നിയങ്കര മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. രണ്ടരപ്പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനും സമരപ്രക്ഷോഭങ്ങള്‍ക്കുമൊടുവിലാണ് നഗരത്തിന്റെ ചിരകാലാഭിലാഷം യാഥാര്‍ത്ഥ്യമായത്.
സമഗ്രവും സര്‍വതല സ്പര്‍ശിയുമായ വികസനത്തിലൂടെ സാമൂഹ്യ പുരോഗതി കൈവരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വികസന കാര്യത്തില്‍ ഏറെ മുന്നിലാണെങ്കിലും വ്യവസായം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇനിയും പുരോഗതി കൈവരിക്കേണ്ടതുണ്ട്. ഗതാഗത സൗകര്യങ്ങളുടെ അഭാവമാണ് പലപ്പോഴും കേരളത്തിന്റെ വികസനത്തിന് വിലങ്ങ് തടിയാകുന്നത്. ജല ഗതാഗതമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പന്നിയങ്കര മേല്‍പാലം ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്ന ഡി.എം.ആര്‍.സിയുടെയും ഇ. ശ്രീധരന്റെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനായി.
കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി അതിവേഗം പ്രവാര്‍ത്തികമാക്കണമെന്നും ഇതിനായുളള സ്ഥലമേറ്റെടുപ്പ് കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഇ. ശ്രീധരന്‍ പദ്ധതി അവലോകനം നടത്തി. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."