ഒഴിവുദിനത്തില്‍ യുവാക്കള്‍ സംഘടിച്ചു; ചെറുപുഴയുടെ കടിയങ്ങാട് പാലം ഭാഗം ശുചീകരിക്കാന്‍
പേരാമ്പ്ര: ചെറുപുഴ കടിയങ്ങാട് പാലം ഭാഗത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തി യുവജന കൂട്ടായ്മ മാതൃകയായി. ഒഴിവു ദിവസമായ ഞായറാഴ്ച പരിസരവാസികളും, ചെറുപ്പക്കാരും സംഘടിതരായി രംഗത്തിറങ്ങുകയായിരുന്നു.
പുതിയപാലം വരുമ്പോള്‍ അതിന് താഴെ പുഴ മലിന്യ മുക്തമാകണമെന്ന ആശയം ഒരു പറ്റം യുവക്കള്‍ എറ്റെടുത്തു. പ്ലാസ്റ്റിക്കും , ചപ്പു ചവറുകളും നീക്കി പുഴയുടെ ഒഴുക്ക് വീണ്ടെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ആയിഷ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എന്‍. എസ് നിധീഷ് ആധ്യക്ഷനായി.
സി. എച്ച് സനൂപ് മാസ്റ്റര്‍, ആനേരി നസീര്‍, സന്തോഷ് വിസ്മയം, സമീഷ് കുളക്കണ്ടം, വി.പി റിയാസ്, കെ .സി ഇസ്മാഈല്‍, ഷിഹാബ് കന്നാട്ടി എന്നിവര്‍ പ്രസംഗിച്ചു.
ജാബിര്‍ പുറവൂര്‍, രാജന്‍ കരുകുളത്തില്‍, റഷീദ് പുനത്തില്‍, ഫൈസല്‍ തൈവച്ച പറമ്പില്‍ , രാമചന്ദ്രന്‍ കുട്ടിക്കുന്നുമ്മല്‍, രാജേഷ് കോളോറ, ജയന്‍ കോളോറ, മാളിക്കണ്ടി അഷ്‌റഫ് , മാളിക്കണ്ടി സൂപ്പി, യു.കെ ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."