HOME
DETAILS
MAL
നോട്ട് പ്രതിസന്ധി: ആദിവാസി ഭവനങ്ങളുടെ നിര്‍മാണം നിലയ്ക്കുന്നു
backup
December 19 2016 | 05:12 AM
നടവയല്‍: നോട്ട് പ്രതിസന്ധിമൂലം ബാങ്കുകളില്‍ നിന്നും ആവശ്യത്തിന് പണം ലഭിക്കാത്തത് കാരണം ആദിവാസി ഭവനങ്ങളുടെ നിര്‍മാണം പാതിവഴിയില്‍ നിലയ്ക്കുന്നു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിര്‍മാണം മുടങ്ങി. പനമരം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടുകള്‍ക്ക് ആവശ്യമായ ഫണ്ടുകള്‍ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. പനമരം പഞ്ചായത്തില്‍ ട്രൈബല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാത്രം നൂറോളം വീടുകളുടെ നിര്‍മാണം ഏറ്റെടുത്ത് നടത്തുന്നുണ്ട്. മിക്ക വീടുകളുടെയും നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഇതിനിടെയില്‍ വന്ന നോട്ട് പ്രതിസന്ധി പാവപ്പെട്ട ആദിവാസികള്‍ക്ക് സ്വന്തം വീടെന്ന സ്വപ്നത്തിന് വിലങ്ങുതടിയായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."