'പ്രമോഷനുകള്‍ക്ക് ഒഴിവുണ്ടാകുന്ന തിയതി മുതല്‍ പ്രാബല്യം നല്‍കണം'
ആലപ്പുഴ: സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പില്‍ പ്രൊമോഷനുകള്‍ നടപ്പാക്കാന്‍ കാലതാമസം വരുന്നതിനാല്‍ പ്രൊമോഷനുകള്‍ക്ക് ഒഴിവുണ്ടാകുന്ന തിയതി മുതല്‍ പ്രാബല്യം നല്‍കണമെന്നും ജില്ലാ ഓഫിസര്‍ മുതല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ അസി. ഗ്രേഡ് 2 വരെയുള്ളവരുടെ പ്രമോഷനുകള്‍ ഒറ്റ ഉത്തരവിലൂടെ നടപ്പാക്കണമെന്നും ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ടെക്നിക്കല്‍ സ്റ്റാഫ് ഓര്ഗനൈസേഷന് കേരളയുടെ 31-ാമത് ആലപ്പുഴ ജില്ലാ പ്രതിനിധിസമ്മേളനം ആവശ്യപ്പെട്ടു.
യോഗ്യതയ്ക്കനുസരിച്ച് ശമ്പളം നല്‍കുക, പുതിയ 14 താലൂക്കുകളിലും സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസുകള്‍ ആരംഭിക്കുക എന്നീ പ്രമേയങ്ങള്‍ പാസാക്കി. സംസ്ഥാന പ്രസിഡന്റ് കെ.ആര് തങ്കജി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്. അനീഷ് അധ്യക്ഷനായി.
വി.കെ മോഹന്‍ദാസ്, പി.ജി ജോസഫ്, ടോണി സെബാസ്റ്റ്യന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."