വിദ്യാര്‍ഥികളില്‍ ആത്മീയാവബോധം സൃഷ്ടിക്കണം: അബ്ബാസലി ശിഹാബ് തങ്ങള്‍
ആലപ്പുഴ: കലുഷിതമായ സമകാലിക സാഹചര്യത്തില്‍ യുവസമൂഹത്തെ നന്മയുടെ വക്താക്കളായി നിലനിര്‍ത്താന്‍ വിദ്യാര്‍ഥികളില്‍ ആത്മീയാവബോധം സൃഷ്ടിക്കണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍.
എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ മേഖലാ സില്‍വര്‍ ജൂബിലി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ നന്മയും പുരോഗതിയും യുവതലമുറയിലാണ്. പരസ്പര സ്‌നേഹവും അഖണ്ഡതയും രൂപപ്പെടുത്തിയാല്‍ മാത്രമേ അതിനു സാധ്യമാവുകയുള്ളൂ. സദാചാര മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ആധുനിക ലോകത്തു നമ്മുടെ തനതായ സംസ്‌കാരവും പൈതൃകവും നിലനിര്‍ത്താന്‍ സില്‍വര്‍ ജൂബിലി സമ്മേളനം പ്രചോദനമാകട്ടെയെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ചെയര്‍മാന്‍ പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. സയ്യിദ് പി.എം.എസ്.എ ആറ്റക്കോയ തങ്ങള്‍, സമസ്ത ജില്ലാ സെക്രട്ടറി ഉസ്മാന്‍ സഖാഫി, എസ്.വൈ.എസ് നോര്‍ത്ത് പ്രസിഡന്റ് അബ്ദുസ്സമദ് മുസ്‌ലിയാര്‍, സ്വാഗതസംഘം കണ്‍വീനര്‍ എ.എം.എം ശാഫി റഹ്മത്തുല്ലാഹ്, ട്രഷറര്‍ ഫൈസല്‍ ശംസുദ്ദീന്‍, മുഹമ്മദ് ഹസന്‍ അല്‍ ഖാസിമി, പി.ജെ അഷ്‌റഫ് ലബ്ബാ ദാരിമി, പി.എ അബൂബക്കര്‍ എസ്.എം.ജെ, ഇ.എന്‍.എസ് നവാസ്, റഹീം വടക്കേവീടന്‍, ഐ. മുഹമ്മദ് മുബാശ്, സിയാദ് വലിയകുളം, എം. ബാബു വലിയമരം, ഹാജി എ. ഹസന്‍കോയ, നാസിം വലിയമരം, എ.എം സുധീര്‍ മുസ്‌ലിയാര്‍, എ.എം റഫീഖ് ലത്വീഫ്, അമീര്‍ കുഞ്ഞിമോന്‍, ശിഹാബ് ഹക്കീം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."