HOME
DETAILS
MAL
ആതിരയുടെ മരണം: കൊലകുറ്റത്തിനു കേസെടുക്കണമെന്ന് കെ.പി.എം.എസ്
backup
December 19 2016 | 05:12 AM
ചങ്ങനാശേരി: തൃക്കൊടിത്താനം ആതിര എന്ന ദലിത് പെണ്‍കുട്ടി ആത്മഹത്യചെയ്യാന്‍ കാരണക്കാരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലകുറ്റത്തിനു കേസെടുക്കണമെന്നു കേരള പുലയര്‍ മഹാസഭായോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് സി.മോനിച്ചന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചന്ദ്രന് ചെത്തിപ്പുഴ അധ്യക്ഷനായി.
സെക്രട്ടറി പി.കെ.സന്തോഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രമേയവും അവതരിപ്പിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് സി.എം. തങ്കച്ചന് ഖജാന്‍ജി രാജേഷ് കുന്നുംപുറം, പ്രസാദ് മണിമല , രാജമ്മ രാഘവന്, എന്‍.കെ.സുരേഷ്, പി.സി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. ശാഖാ വാര്‍ഷികങ്ങള്‍ ജനുവരി ഒന്നുമുതല്‍ 31 വരെയുള്ള തിയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."