സഹകരണ സംരക്ഷണ ദിനാചരണം: ജില്ലാതല ഉദ്ഘാടനം
കടുത്തുരുത്തി: സഹകരണ സംരക്ഷണ ദിനാചരണ ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തി തളിയില്‍ ക്ഷേത്രാങ്കണത്തില്‍ നടന്നു. ജില്ല സഹകരണ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം. ബിനോയ് കുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ക്ഷേത്രത്തിലെ സ്വര്‍ണ്ണ ധ്വജ നിര്‍മാണത്തിനായി സമാഹരിക്കുന്ന ഫണ്ട് ക്ഷേത്രപദേശകസമിതി പ്രസിഡന്റ് ഷാജി കണ്ണംപുഞ്ചയില്‍ നിന്നും ജോയിന്റ് രജിസ്ട്രാര്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ക്യാംപയിന് ഡിസംബര്‍ 10 മുതല്‍ ജനുവരി 10 വരെ നടക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സഹകരണ ജീവനക്കാരും, ഭണസമിതിയംഗങ്ങളും ഭവന സന്ദര്‍ശനം നടത്തി പുതിയ അക്കൗണ്ടുകള്‍ ചേര്‍ത്തും, നിക്ഷേപകരുടെ ആശങ്ക പരിഹരിക്കാന്‍ ഇടപെടല്‍ നടത്തുകയും ചെയ്യും. ചടങ്ങില്‍ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ മുഖ്യ പ്രഭഷണം നടത്തി. വൈക്കം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.വി. പത്മനാഭന്, ക്ഷേത്രോപദേശക സമിതി സെക്രട്ടറി ജീവ പ്രകാശ്, റീജിയണല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ജയകൃഷ്ണന്, ബങ്ക് വൈസ് പ്രസിഡന്റ് വി.ഒ. തോമസ് വെട്ടുവഴി, യൂണിറ്റ് സൂപ്രണ്ട് സജിന്‍ കുര്യാക്കോസ്, ഇന്‍സ്പെക്ടര്‍ മിനി, സെക്രട്ടറി റോസമ്മ ജയിംസ്, ടി.ആര് ശ്രീകുമാര്‍ ശ്രീവത്സം വേണുഗോപാല്‍, ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."