റിലേ സത്യഗ്രഹം നാളെ
ഏറ്റുമാനൂര്‍: കോട്ടയം ടെക്സ്റ്റയില്‍സ് (വേദഗിരി സ്പിന്നിങ് മില്‍)തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യുവിന്റ നേതൃത്വത്തില്‍ തൊഴിലാളികളുടെ റിലേ സത്യഗ്രഹം നടത്തും. ചൊവ്വാഴ്ച രാവിലെ 9 ന് വേദഗിരിയില്‍ നടക്കുന്ന സത്യഗ്രഹം സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. കേരളാ സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്റ് യൂനിയനായ വേദഗിരി സ്പിന്നിങ് മില്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിമൂലം തുടര്‍ച്ചയായി വൈദ്യുതി ചാര്‍ജ് അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ച് പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. 2011 മുതല്‍ 16 വരെ യു.ഡി.എഫ് ഭരണ കാലയളവില്‍ ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷന്‍ മാനേജ്‌മെന്റിന്റെ അഴിമതിയും ധൂര്‍ത്തുമാണ് പൊതുമേഖല സ്ഥാപനമായ കോട്ടയം ടെക്സ്റ്റയില്‍സിനെ തകര്‍ച്ചയിലെത്തിച്ചത്.ഇ കാലയളവില്‍ അംഗീകൃത യൂനിയന്‍ എന്ന നിലയില്‍ കോട്ടയം ടെക്സ്റ്റയില്‍സ് സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) നിരവധി ഘട്ടങ്ങളില്‍ സമരം നടത്തിയിട്ടുണ്ട്.
400 ഓളം തൊഴിലാളികളുടെ ജീവിതമാര്‍ഗമായ ടെക്സ്റ്റയില്‍ മില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി,വ്യവസായ,തൊഴില്‍,വൈദ്യുതി മന്ത്രിമാര്‍ക്ക് അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ മുഖേനെ യൂനിയന്‍ നല്‍കിയിട്ടുള്ള നിവേദനത്തിന്റ അടിസ്ഥാനത്തില്‍ എത്രയും വേഗം നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപെട്ടുകൊണ്ട് തൊഴിലാളികളുടെ റിലേ സത്യഗ്രഹ സമരം വേദഗിരിയില്‍ ആരംഭിക്കുന്നത്.ഇ സമരം എല്ലാ വിഭാഗം തൊഴിലാളികളുടേയും,ബഹുജനങ്ങളുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ.എന്‍ രവി,സെക്രട്ടറി എം.എസ് സലിം കമാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."