കലക്ടറുടെ പരിശോധനയില്‍ കുടുങ്ങി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍
കാക്കനാട് : നഗരത്തില്‍ ഒണ്‍ലൈന്‍ ടാക്‌സി യാത്രക്കാര്‍ക്ക് നേരെ അക്രമം രൂക്ഷമായതിനെ തുടര്‍ന്ന് ഓട്ടോറിക്ഷകളില്‍ ജില്ല കലക്ടര്‍ നേരിട്ടത്തെി പരിശോധന നടത്തി.
ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ സാന്നിധ്യത്തില്‍ നഗരത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 38 ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ കുടുങ്ങി. നഗരത്തിലെ നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ ശനിയാഴ്ച വൈകിട്ട് ആറിന് തുടങ്ങിയ പരിശോധന ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ് അവസാനിപ്പിച്ചത്.
മോട്ടോര്‍ വാഹന വകുപ്പ് പരിശോധന അവസാനിപ്പിക്കുന്നത് വരെ രണ്ട് സ്റ്റേഷനുകളിലും പ്രത്യക്ഷത്തില്‍ രംഗത്ത് വരാതെ കലക്ടറുടെ സുക്ഷമ നീരീക്ഷണത്തിലായിരുന്നു നടപടികള്‍. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തിലായിരുന്നു കലക്ടര്‍ പരിശോധന നടപടികള്‍ നിരീക്ഷിക്കാന്‍ എത്തിയത്.
ഓണ്‍ലൈന്‍ ടാക്‌സി യാത്രക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ആരെയും നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.
അതെസമയം പരിശോധനക്കിടെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സംഘടിതമായി എത്തി ഉദ്യോഗസ്ഥരുമായി തര്‍ക്കിച്ചെങ്കിലും പരിശോധന കര്‍ശനമാക്കുമെന്ന് വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയതോടെ സംഘം പിരിഞ്ഞുപോവുകയായിരുന്നു.
രണ്ട് സ്റ്റേഷനുകളിലായി 246 ഓട്ടോറിക്ഷകള്‍ പരിശോധിച്ചു. ഇതില്‍ 13 ഓട്ടോറിക്ഷകള്‍ വാഹനവകുപ്പ് പിടിച്ചെടുത്തു പൊലിസ് സ്റ്റേഷനുകളിലേക്കും ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളിലേക്കുമായി മാറ്റി. റോഡ് ടാക്‌സ് അടക്കാതെ സര്‍വീസ് നടത്തിയ ഓട്ടോറിക്ഷകളാണ് വാഹനവകുപ്പ് അധികൃതര്‍ പിടിച്ചെടുത്തത്. ഇന്‍ഷുറന്‍സ്, ലൈസന്‍സ്, പെര്‍മിറ്റ് നിയമ ലംഘനങ്ങള്‍ക്ക് കേസെടുത്തു പിഴചുമത്തി വിട്ടയച്ചു.
സെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മിഷണര്‍ കെ.ജി സാമുവല്‍, ആ.ടി.ഒ സാദിഖലി, എന്‍ഫോഴ്‌മെന്റ് ആ.ടി.ഒ സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍മാരും അസി.മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."