സഹകരണ മേഖലയ്ക്ക് കവചം; നിക്ഷേപ സമാഹരണ യജ്ഞം വന്‍ വിജയം
കൊച്ചി: കേരളീയ സമ്പദ് വ്യവസ്ഥയുടെ ഊര്‍ജദായിനിയും സാധാരണക്കാരന്റെ അത്താണിയുമായ സഹകരണമേഖലയെ വ്യാജ പ്രചാരണങ്ങളില്‍ നിന്നും പ്രതിരോധിക്കാനുള്ള യജ്ഞത്തിന് ജില്ലയില്‍ തുടക്കം. ജനപ്രതിനിധികളും സഹകാരികളും നേതൃത്വം കൊടുത്ത നിക്ഷേപ സമാഹരണ യജ്ഞത്തോട് സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതികരണം സഹകരണമേഖലയോടുള്ള ഉറച്ച വിശ്വാസ പ്രഖ്യാപനമായി. സഹകരണ മേഖലയോടുള്ള പോര്‍വിളിയെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന മുന്നറിയിപ്പുമായി നടത്തിയ പ്രചാരണ പരിപാടിയിലും നിക്ഷേപ സമാഹരണത്തിലും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് നാട് ഒന്നായി അണിചേര്‍ന്നത്.
ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളും സന്ദര്‍ശിച്ച് വ്യാജ പ്രചാരണങ്ങള്‍ തുറന്നു കാട്ടാനും നിക്ഷേപം സമാഹരിക്കുന്നതിനും രാവിലെ മുതല്‍ സ്‌ക്വാഡുകള്‍ രംഗത്തിറങ്ങി. കണയന്നൂര്‍ താലൂക്കില്‍ കവി ചെമ്മനം ചാക്കോയെ അയ്യനാട് സര്‍വീസ് സഹകരണ ബാങ്കില്‍ അംഗമായി ചേര്‍ത്തു കൊണ്ടാണ് യജ്ഞത്തിന് തുടക്കം കുറിച്ചത്. തൃക്കാക്കര നഗരസഭാധ്യക്ഷ കെ.കെ. നീനു, കൗണ്‍സിലര്‍മാരായ അഡ്വ. സലിം, നജീബ്, അയ്യനാട് ബാങ്ക് പ്രസിഡന്റ് എം.ഇ. ഹസൈനാര്‍, സെക്രട്ടറി എ.എന്‍. രാജമ്മ, അസി. രജിസ്ട്രാര്‍ (ജനറല്‍) ജെസ്സി ലൂയിസ് എന്നിവരാണ് കവിയുടെ പടമുകളിലെ വസതിയിലെത്തി നിക്ഷേപം സ്വീകരിച്ചത്.മൂവാറ്റുപുഴ താലൂക്കില്‍ അനൂപ് ജേക്കബ് എം.എല്‍.എ നിക്ഷേപ സമാഹരണ യജ്ഞത്തിന് നേതൃത്വം നല്‍കി. വലിയപാടം അമ്മന്‍കളത്തില്‍ വില്‍സനില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. സഹകരണ മേഖല വ്യാജപ്രചാരണങ്ങളെ അതിജീവിക്കുമെന്നും നിക്ഷേപങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും എം.എല്‍.എ പറഞ്ഞു. സഹകരണമേഖലയുടെ സംരക്ഷണത്തിനായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു. കാക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.എന്‍. വിജയനും സന്നിഹിതനായിരുന്നു.ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ് ചെയര്‍മാനും സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) സി.കെ.ഗിരി കണ്‍വീനറുമായ സമിതിയാണ് ജില്ലയില്‍ സഹകരണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."