HOME
DETAILS

നോട്ട് അസാധുവാക്കല്‍: പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം

  
backup
December 19 2016 | 05:12 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%b8%e0%b4%be%e0%b4%a7%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d-2

തൊടുപുഴ: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നും സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍തിരിയണമെന്നും തൊടുപുഴയില്‍ ചേര്‍ന്ന ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. അത്യാവശ്യത്തിനുപോലും പണമില്ലാതെ സാധാരണക്കാരും തൊഴിലാളികളും ജീവനക്കാരും ക്ലേശിക്കുകയാണ്. വിവാഹം, വസ്തുകൈമാറ്റം, അടിയന്തര ശസ്ത്രക്രിയകള്‍ തുടങ്ങിയവയ്ക്ക് പണമില്ലാതെ ജനങ്ങള്‍ വലയുമ്പോള്‍ ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയില്‍ കുറവ് വരുത്തി കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ വീണ്ടും പരീക്ഷിക്കുകയാണ്.
ഈ അവസരം രാഷ്ട്രീയ പകപോക്കലിനുള്ള അവസരമാക്കി കേരളത്തിലെ പൊതുജനങ്ങളുടെ സാമ്പത്തികാവശ്യങ്ങളുടെ അത്താണിയായ പതിനയ്യായിരത്തിലധികം വരുന്ന സഹകരണസ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം പി.എസ് ശിവപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് രാജീവ് അധ്യഷനായി. സെക്രട്ടറി ഡേ. വി ബി വിനയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയന്‍ പി വിജയന്‍, ഡോ. സികെ ഷൈലജ, കെ .ബി പ്യാരിലാല്‍, രഞ്ജു മാണി, എ .പി ഫ്രാന്‍സിസ്, ഡോ. ക്രിസ്റ്റി തുണ്ടിപ്പറമ്പില്‍, എസ് രാജേന്ദ്രകുമാര്‍, കെ .എം പാത്തുമ്മ, പി .വി മധു എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

National
  •  2 months ago
No Image

അയേണ്‍ഡോമുകളെ പരാജയപ്പെടുത്തി ഹിസ്ബുല്ലയുടെ റോക്കറ്റ് കുതിപ്പ്, ആക്രമണം ഹൈഫയില്‍ പത്തിലേറെ പേര്‍ക്ക് പരുക്ക്; ഞെട്ടിത്തരിച്ച് ഇസ്‌റാഈല്‍  

International
  •  2 months ago
No Image

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് 

International
  •  2 months ago
No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago