മണ്ണ്‌ലോറികളുടെ മരണപ്പാച്ചില്‍; പേണ്ടാനം വയല്‍-നെല്ലിയാനി ബൈപാസ് റോഡ് തകര്‍ന്നു
പാലാ: ഖനം ചെയ്ത മണ്ണുമായി നാല്‍പത് ടണ്‍ ഭാരമുള്ള ടോറസ്സുകളുടെ 'ഘോഷയാത്ര' പേണ്ടാനം വയല്‍-നെല്ലിയാനി ബൈപാസ് റോഡ് തകര്‍ത്തു. റോഡിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും നിരവധി ഭാഗങ്ങള്‍ വിണ്ടു കീറുകയും റോഡ് കുഴിയുകയും ചെയ്തിരിക്കുകയാണ്.
ഇരുപത്തിയഞ്ചില്‍പരം ടോറസ് ഭാരവാഹനങ്ങള്‍ വെളുപ്പിനെ നാലുമണി മുതല്‍ രാത്രി പതിനൊന്നു വരെ ഈ റോഡിലൂടെ മരണപാച്ചില്‍ നടത്തുകയാണ്.
റോഡിന്റെ പാര്‍ശ്വങ്ങള്‍ ഇടിഞ്ഞുതാന്നതു കാരണം കാല്‍നടയാത്രയും സാധ്യമല്ലാതായിരിക്കുകയാണ്. മഴക്കാലം ആരംഭിച്ചല്‍ വെള്ളം കെട്ടിനിന്ന് റോഡ് പൂര്‍ണ്ണമായും തകരുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. മഴ പെയ്യുമ്പോള്‍ ചെളിയുണ്ടാവുകയും വെയില്‍ തെളിഞ്ഞാല്‍ ഉണ്ടാകുന്ന പൊടിശല്യവും കാരണം ഓട്ടോറിക്ഷയിലും, ഇരുചക്ര വാഹനങ്ങളിലും യാത്രചെയ്യുന്നവര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു.
മേല്‍മുടിയില്ലാതെ അമിതവേഗത്തില്‍ മണ്ണ് കോണ്ട്‌പോകുന്നതിനാല്‍ ഭാരവാഹനങ്ങളില്‍ നിന്നും റോഡിലേക്ക് മണ്ണ് തെറിച്ചുവീഴുന്നതും പതിവായിരിക്കുകയാണ്. വരള്‍ച്ചാകാലത്ത് പൊടിശല്യം ഉണ്ടാകുമെന്നതിനാല്‍ മണ്ണ് ഖനനവും നീക്കവും ജില്ലാ കലക്ടര്‍ നിരോധിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ഖനനം നടക്കുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്. പോണ്ടാനം വയല്‍-നെല്ലിയാനി ബൈപ്പാസ് റോഡ് അന്താരാഷ്ട്ര നിലവാരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
റോഡ് ബലപ്പെടുത്തുന്നതിനായി നാലുകോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. റോഡിന്റെ ഒരുവശം മുഴുവനും വാട്ടര്‍ അതോറിറ്റി തുടര്‍ച്ചയായി വെട്ടിപ്പൊളിച്ചതിനാല്‍ സംരക്ഷണ ഭിത്തിയും തകര്‍ന്നിരിക്കുകയാണ്. കോടികള്‍ മുടക്കി നിര്‍മ്മിച്ച റോഡ് തകര്‍ക്കുന്നതില്‍വന്‍ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരന്തരമായി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതിനെത്തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പേണ്ടാനംവയല്‍ മുതല്‍ കുര്യത്ത് ജങ്ഷന്‍ വരെയുള്ള ഭാഗം വെള്ളം ഒഴിച്ച് ചെളിമണ്ണ് നീക്കം ചെയ്തിരുന്നു.
കൊട്ടാരമറ്റം ഭാഗത്തു നിന്നും മൂവാറ്റുപുഴ, തൊടുപുഴ, രാമപുരം ഭാഗത്തേയ്ക്ക് ആയിരക്കണക്കിന് യാത്രക്കാരാണ് ദിനവും ഈ വഴി കടന്ന് പോവുന്നത്.
അധികൃതര്‍ നിയമലംഘനങ്ങളെ കണക്കിലെടുക്കുന്നല്ല എന്നതില്‍ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."