വിഷ്ണു വധക്കേസ്: 11 ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം
തിരുവനന്തപുരം: സിപിഎം വഞ്ചിയൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 11 ആര്.എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം. ഒരു പ്രതിയ്ക്ക് ജീവപര്യന്തവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. മറ്റൊരു പ്രതിക്ക് മൂന്നു വര്‍ഷം തടവാണ് ശിക്ഷ.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ വിചാരണ നേരിട്ട 14 പേരില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
പതിനാറ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. അതില്‍ ഒരാളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടിരുന്നു. പ്രതികള്‍ ആര്.എസ്.എസ് ബിജെപി പ്രവര്‍ത്തകരാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ആദ്യത്തെ അഞ്ചുപേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 2008 ഏപ്രില്‍ ഒന്നിനായിരുന്നു വിഷ്ണു കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."