HOME
DETAILS
MAL
ഹൈദരാബാദ് സ്ഫോടനക്കേസ്: അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ
backup
December 19 2016 | 12:12 PM
ഹൈദരാബാദ്: 2013ലെ ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസിലെ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ. യാസീന്‍ ഭട്കല്,അസദുല്ല അക്തര്‍, മുഹമ്മദ് അഹമ്മദ് സിദ്ദിബാബ,തഹ്സീന് അക്തര്‍, അജാസ് ശൈഖ്, സിയാവുറഹ്മാന്‍ എന്നിവര്‍ക്കാണ് ഹൈദരാബാദ് പ്രത്യേക എന്‍.ഐ.എ കോടതി വധശിക്ഷ വിധിച്ചത്.
2013 ഫെബ്രുവരി 21ന് ഹൈദരാബാദിലെ ദില്ശുഖ് നഗറിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 19 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കാണ് ഇന്ന് വധശിക്ഷ വിധിച്ചത്. മുഖ്യപ്രതി റിയാസ് ഭട്കലിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഹൈദരാബാദിലെ ചെര്‍ലപള്ളി സെന്‍ട്രല്‍ ജയിലിലെ ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക കോടതിയിലാണ് വിചാരണ നടന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."