മരണത്തെ കീഴടക്കിയ കരുത്ത്; ഇതിഹാസ താരങ്ങള്‍ക്കൊപ്പം കരുണ്‍ നായര്‍
മലയാളി മനസിനു നന്ദിപറയുന്നുണ്ടാവും കരുണ്‍. കഴിഞ്ഞ ജൂലൈയില്‍ പമ്പയാറ്റില്‍ മുങ്ങിത്താണപ്പോള്‍ ജീവിതത്തിലേക്കു തിരിച്ചെത്തിച്ചത് ആറന്‍മുളയിലെ നാട്ടുകാരായിരുന്നു. വഴിപാടായ വള്ളസദ്യക്കായി ആറന്‍മുളയിലെത്തിയ കരുണും ബന്ധുക്കളും സഞ്ചരിച്ച വള്ളം പമ്പാ നദിയില്‍ മുങ്ങുകയായിരുന്നു. അപകടത്തില്‍ ബന്ധുക്കളിലൊരാള്‍ മരിക്കുകയും ചെയ്തു.
ജീവിതത്തില്‍ തിരിച്ചടികളില്‍ കുലുങ്ങാതെ ജയിച്ചുകയറുകയായിരുന്നു 25കാരനായ ഈ ചെറുപ്പക്കാരന്‍. ജനിക്കുമ്പോഴേ ശ്വാസതടസ സംബന്ധമായ അസുഖം പിടിപെട്ട കരുണിനു താങ്ങായത് ഡോക്ടര്‍മാരും മാതാപിതാക്കളുമായിരുന്നു.
പിന്നീടു കമ്പം ക്രിക്കറ്റിലേക്കു കയറിയപ്പോള്‍ പിന്നെല്ലാം മറന്നു. അച്ചനും അമ്മയും മലയാളികള്‍. ജനിച്ചത് രാജസ്ഥാനിലെ ജോധ്പൂരില്‍. വളര്‍ന്നത് കന്നടിഗനായി. പക്ഷേ വഴിത്തിരിവായത് 2014ല്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ബാറ്റേന്തിയപ്പോള്‍.
കളിക്കുന്ന രണ്ടാം ടെസ്റ്റില്‍ തന്നെ ഇതിഹാസ താരങ്ങളുടെ ചങ്ങാതിയായിരിക്കുകയാണ് കരുണ്‍. ഒരുപിടി റെക്കോര്‍ഡുകളുമായാണ് ഇന്ത്യഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനം കരുണ്‍ കൂടാരം കയറിയത്.
കരുണ്‍ നായര്‍ 303* ( 381 ബോള്‍, 32ഃ4, 4ഃ6)
* സെവാഗിനു ശേഷം ടെസ്റ്റ് ട്രിപ്പിള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍.
* ഗാരി സോബാഴ്‌സിനും ബോബ് സിംപ്‌സണും ശേഷം ആദ്യ സെഞ്ച്വറി തന്നെ ട്രിപ്പിള്‍ ആക്കിയ താരം.
* ആദ്യ സെഞ്ച്വറി ഉയര്‍ന്ന സ്‌കോര്‍ ആക്കിയ ഇന്ത്യക്കാരന്‍
* ഒരിന്ത്യക്കാരന്റെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍. സെവാഗ്(319*, 309)
* ഇംഗ്ലണ്ടിനെതിരേ ഒരിന്ത്യക്കാരന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍
* ഏറ്റവും ചുരുങ്ങിയ ഇന്നിങ്‌സില്‍(3) ട്രിപ്പിള്‍ അടിച്ച താരം. ഇംഗ്ലണ്ടിന്റെ ലെന്‍ ഹട്ടന്റെ ഒന്‍പത് ഇന്നിങ്‌സ് എന്നതു പഴങ്കഥ.
* നാലാം ദിനം നേടിയ 232 റണ്‍സ് ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഒരു ദിവസം നേടുന്ന മൂന്നാമത്തെ വലിയ സ്‌കോര്‍. സെവാഗ്(284, 257).
* അഞ്ചാം നമ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍. മൈക്കല്‍ ക്ലാര്‍ക്ക്(329*), ഡോണ്‍ ബ്രാഡ്മാന്‍(304).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."