സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു
പാലാ: അപകടഭീഷണിയിലുള്ള വീടുകള്‍ സംരക്ഷിക്കുന്നതിനായുള്ള ളാലം തോടിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായി. ളാലം ക്ഷേത്രത്തിന് സമീപമുള്ള വീടുകളാണ് നാല് വര്‍ഷത്തോളമായി തീരമിടിച്ചില്‍ ഭീഷണിയിലായിരുന്ന പ്രദേശത്താണ് സംരക്ഷണഭിത്തി നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്.
ളാലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കല്ലില്‍ പൊന്നമ്മ ചന്ദ്രന്, കിഴക്കേതില്‍ പങ്കജാക്ഷിയമ്മ എന്നിവരുടെ വീടുകള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളാണ് അപകട ഭീഷണിയിലായിരുന്നത്. 2010 ജൂണില്‍ സംരക്ഷണഭിത്തി തകര്‍ന്ന് ഇവിടുത്തെ വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. വീടുകളും പുരയിടങ്ങളും ഏതുനിമിഷവും തോട്ടിലേക്ക് നിലം പൊത്തുന്ന അപകടാവസ്ഥയിലായിരുന്നു. പാലാ ബൈപ്പാസിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ പാലം മുതല്‍ താഴേക്കുള്ള പ്രദേശത്തെ ജനവാസ മേഖലയിലാണ് നിരന്തരം തീരമിടിയുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലിന്റെ തുടര്‍ച്ചയായി ഇപ്പോഴും തീരമിടിയുന്ന അവസ്ഥയായിരുന്നു.
മുന്‍ധനകാര്യ മന്ത്രി കെ.എം. മാണി സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മൈനര്‍ ഇറിഗേഷന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂന്നു വര്‍ഷത്തോളം നീണ്ടു പോയി. വീട്ടുകാര്‍ വീണ്ടും നിവേദനം നല്‍കിയതിനെ തുടര്‍ന്ന് വീടുകളുടെ അപകടാവസ്ഥ ബോധ്യപ്പെട്ട കെ.എം. മാണി എംഎല്‍എയുടെ നിര്‍ദ്ദേശ പ്രകാരം ജലവിഭവ വകുപ്പില്‍ നിന്നും 25 ലക്ഷം രൂപയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. 26 മീറ്റര്‍ നീളത്തിലും 7 മീറ്റര്‍ ഉയരത്തിലുമാണ് സംരക്ഷണഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."