ഇന്ത്യയുടെ ആദ്യ പുനരുപയോഗ സ്‌പേസ്ഷട്ടില്‍ വിക്ഷേപണം വിജയമെന്ന് ഐ.എസ്.ആര്‍.ഒ
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുനരുപയോഗ വാഹനത്തിന്റെ വിക്ഷേപണം വിജയം. ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഇതിലൂടെ ലഭിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണ വാഹനമായ ആര്‍.എല്‍.വി-ടി.ഡി വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമാണെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
പ്രത്യേകതരം ചിറകുകളും വാലറ്റവുമുള്ള പരീക്ഷണ വാഹനം ബഹിരാകാശത്തേക്ക് പറന്നുയര്‍ന്ന് ഉപഗ്രഹത്തെ വേര്‍പെടുത്തിയ ശേഷം തിരിച്ച് ഭൂമിയിലെ വിക്ഷേപണത്തറയില്‍ പറന്നിറങ്ങുന്ന ഗവേഷണത്തിനൊടുവിലാണ് പരീക്ഷണം നടക്കുന്നത്. ഇങ്ങനെ തിരികെയെത്തുന്ന വിക്ഷേപണ വാഹനം വീണ്ടും ഉപയോഗിക്കാമെന്നതാണ് ഇതിനെ ചരിത്രമാക്കി മാറ്റുന്നത്.
ഇത്തരം വാഹനങ്ങളുടെ കണ്ടുപിടിത്തത്തോടെ ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ എത്തിക്കാനുള്ള ചിലവ് പത്തുമടങ്ങുകണ്ട് കുറയ്ക്കാനാവും. മാത്രമല്ല മനുഷ്യരെ വഹിക്കുന്ന ഇത്തരം വാഹനങ്ങള്‍ ശാസ്ത്രത്തിന് വന്‍ കുതിച്ചുകയറ്റത്തിനും കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുനരുപയോഗിക്കുന്ന വിക്ഷേപണ വാഹനം ഉപയോഗത്തില്‍ വരാന്‍ ഇനിയും പത്തുവര്‍ഷമെടുക്കുമെന്നും അത് വിമാനമിറങ്ങുന്നതുപോലെ ഭൂമിയിലിറക്കാമെന്നും വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം ഡയറക്ടര്‍ കെ.ശിവന്‍ അറിയിച്ചു.
മലയാളിയായ ശ്യാം മോഹനാണ് ആര്‍.എല്‍.വി.ടി.ഡിയുടെ പ്രൊജക്‌ററ് ഡയറക്റ്റര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."