ക്രിസ്മസ് ദിനത്തിലും ജീവനക്കാര്‍ സമരം ചെയ്യും
തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും ലഭിക്കാതെ ദുരിതത്തിലായ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ക്രിസ്മസ് ദിനത്തിലും സമരം ചെയ്യും.
ശമ്പളം നല്‍കുന്നതിന് ബാങ്ക് വായ്പകള്‍ ലഭിക്കാതെ വന്നതോടെ സര്‍ക്കാര്‍ സഹായം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ സഹായിച്ചത് പെന്ഷന് നല്‍കുന്നതിനുള്ള 25 കോടി രൂപ മാത്രം.
കെ.ടി.ഡി.എഫ്.സിയുടെ ഫിക്സഡ് ഡെപ്പോസിറ്റായ 50 കോടി രൂപ പിന്‍വലിച്ചാണ് ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കിയത്. ഇനിയും 2000 ജീവനക്കാര്‍ക്ക് കൂടി പകുതി ശമ്പളം ലഭിക്കാനുണ്ട്. അതേസമയം, ജീവനക്കാര്‍ക്ക് ഡി.എ അടക്കമുള്ള ആനുകൂല്യമൊന്നും നല്‍കിയില്ല. ജീവനക്കാരുടെ സംഘടനകള്‍ ഇതില്‍ പ്രതിഷേധിച്ച് 22 മുതല്‍ പണിമുടക്ക് നടത്താനിരിക്കുകയാണ്. ഇന്നു മുതല്‍ ക്രിസ്മസ് ശമ്പളം നല്കി തുടങ്ങേണ്ടതാണ്. എന്നാല്‍, സര്‍ക്കാര്‍ കൂടി കൈവിട്ടതോടെ കെ.എസ്.ആര്.ടി.സി അക്ഷരാര്‍ഥത്തില്‍ വെട്ടിലായിരിക്കുകയാണ്. കനറാബാങ്കും, ഫെഡറല്‍ ബാങ്കും വായ്പകള്‍ നല്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."