റാഗിംങ്; 19 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ റാഗിംങിനെ തുടര്‍ന്ന് 19 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതി പ്രകാരമാണ് നടപടി.
കഴിഞ്ഞ ആഴ്ചയാണ് സംഭവം. പരാതിയെത്തുടര്‍ന്ന് രക്ഷിതാക്കളോട് കോളജില്‍ ഹാജരാവാന്‍ അറിയിച്ചിരുന്നു. ഇന്നലെ പരാതിക്കാരെയും പ്രതികളെയും ചോദ്യം ചെയ്ത ശേഷമായിരുന്നു നടപടി.
ഹോസ്റ്റലില്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തുവെന്നാണ് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നത്. എത്രമാത്രം നടന്നെന്ന് വ്യക്തമാകാത്തതിനാല്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. വ്യാപ്തി എത്രത്തോളമുണ്ടെന്ന് ആന്റി റാഗിംങ് കമ്മിറ്റി തെളിവെടുപ്പ് നടത്തിയ ശേഷമായിരിക്കും പ്രസിദ്ധപ്പെടുത്തുക. ആരോപണവിധേയര്‍ക്ക് ഇന്നു മുതല്‍ കോളജില്‍ പ്രവേശിക്കാനാവില്ല. സംഭവത്തിന് ശേഷം ഹോസ്റ്റലുകളിലേയും റീഡിംങ് റൂമിലെയും പ്രവേശനത്തിന് കര്‍ശന നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആദ്യമായാണ് മഞ്ചേരി മെഡി.കോളജില്‍ റാഗിംങ് കേസില്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."