വിസില്‍ബ്ലോവര്‍ പ്രൊട്ടക്ഷന്‍ ബില്ല് നിയമമാക്കിയില്ല
ന്യൂഡല്‍ഹി: അഴിമതിക്കാരെ തുറന്നുകാട്ടുന്നവരെ (വിസില്‍ബ്ലോവര്‍) സംരക്ഷിക്കുന്ന ബില്ല് (വിസില്‍ബ്ലോവര്‍ പ്രൊട്ടക്ഷന്‍ ആക്ട്) പാര്‍ലമെന്റ് പാസ്സാക്കിയെങ്കിലും ഇതുവരെ വിജ്ഞാപനം ഇറക്കാതെ നീട്ടിക്കൊണ്ടുപോകുന്നു.
യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ബില്ല്് പാര്‍ലമെന്റ് പാസ്സാക്കിയത്. എന്നാല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഈ ബില്ല് പ്രാബല്യത്തില്‍ വരുന്നതിനായി വിജ്ഞാപനം ഇറക്കുന്നതിനു പകരം ബില്ലില്‍ ഭേദഗതി വരുത്താനായി കഴിഞ്ഞ ആഗസ്തില്‍ ഇത് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവയ്ക്കുകയായിരുന്നു. ഇതിനിടെ ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന്, വിസില്‍ബ്ലോവര്‍ ബില്ല് പാര്‍ലമെന്ററി സമിതിക്കു വിട്ടുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഓഗസ്തില്‍ വിവരാവകാശ പ്രര്‍ത്തക അഞ്ജലി ഭരദ്വാജിന് ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ ഈ ബില്ല് ഏതെങ്കിലും പാര്‍ലമെന്ററി സമിതിക്കു വിട്ടിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. പാര്‍ലമെന്റിനെ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
വിസില്‍ബ്ലോവര്‍ നിയമ ഭേദഗതി ലോക്‌സഭ പാസ്സാക്കിയിട്ടുണ്ട്. നിലവില്‍ ഇത് രാജ്യസഭയുടെ പരിഗണനയിലാണ്. രാജ്യത്തിന്റെ അഖണ്ഡതയെ ഹാനികരമായി ബാധിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നതു തടയുന്ന നിയമത്തിലെ നാല് ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രധാനമായും ഭേദഗതി കൊണ്ടുവരുന്നത്. ഏകകണ്ഡമായാണ് ബില്ല് പാസ്സാക്കിയിരുന്നത്. നിയമം എത്രയും വേഗം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചുപറയുകയുംചെയ്തിട്ടുണ്ടെങ്കിലും അതിനുള്ള നടപടിക്രമങ്ങള്‍ വൈകിപ്പിക്കുകയാണ്.
ലോക്പാല്‍ ആന്‍ഡ് ലോകായുക്ത ആക്ട് വിജ്ഞാപനം ചെയ്യപ്പെട്ടെങ്കിലും അതും നിയമമായിട്ടില്ല. ഇതിലെ ഭേദഗതി വേണമെങ്കില്‍ ലോക്‌സഭാ പതിപക്ഷ നേതാവിന്റെ ഏറ്റവുംവലിയ പ്രതിപക്ഷകക്ഷി നേതാവിന്റെ കൂടി അനുമതിയാവശ്യമാണ്. ഇക്കാര്യത്തിലും സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."