മനുഷ്യാവകാശ കമ്മിഷനില്‍ ബി.ജെ.പി നേതാവ്: സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്
ന്യൂഡല്‍ഹി: ബി.ജെ.പി ഉപാധ്യക്ഷന്‍ അവിനാശ് റായ് ഖന്നയെ ദേശീയ മനുഷ്യാവകാശ കമ്മിഷന് അംഗമായി നിയമിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് പി.സി ഘോഷ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
നോയിഡയിലെ വിദ്യാര്‍ഥിയായ അനുപ്രിയ നഗോരി സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിയിലാണ് നടപടി. പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാക്കള്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് എന്നിവരടങ്ങുന്ന സമിതിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളെ തെഞ്ഞെടുക്കാറുള്ളത്.
എന്നാല്‍ ഇവരോട് പുതിയ അംഗത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം വിശദീകരിച്ചുകൊടുത്തിട്ടില്ലെന്നു ഹരജിക്കാരിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍സിബല്‍ വാദിച്ചു. കേസ് അടുത്തമാസം ഒമ്പതിനു വീണ്ടും പരിഗണിക്കും.
കമ്മീഷനില്‍ രണ്ടുവര്‍ഷമായി നികത്തപ്പെടാതെ കിടന്ന ഒഴിവിലേക്കാണ് മുന്‍ രാജ്യസഭാംഗം കൂടിയായ ഖന്നയെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. രാഷ്ട്രപതിയുടെ അംഗീകാരത്തിന് ഇത് സമര്‍പ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."