താന്‍ പൂര്‍ണ ആരോഗ്യവാന്‍: വി.എസ്
തിരുവനന്തപുരം: താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം വി. എസ് അച്ച്യൂതാനന്ദന്‍. തെരഞ്ഞടുപ്പ് കാലത്ത് പാറശാല മുതല്‍ കണ്ണൂര്‍ വരെ പ്രചാരണം നടത്തിയത് എല്ലാവരും കണ്ടതാണ്. തെരഞ്ഞടുപ്പ് കാലത്തെ ആരോഗ്യം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസില്‍ തന്നെ ആദരിക്കാനെത്തിയ നിര്‍ഭയ ഡിബേറ്റിംഗ് സെസൈറ്റി അംഗങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.എസ്.
തെരഞ്ഞടുപ്പ് കാലത്തെ ആരോഗ്യം ഇപ്പോഴുമുണ്ട്. അതില്‍ നിന്ന് എന്തെങ്കിലും മാറ്റം തനിക്ക് ഇപ്പോഴുണ്ടോയെന്നും വി. എസ് തിരിച്ചു ചോദിച്ചു. മന്ത്രിസഭ രൂപീകരണം സംബന്ധിച്ച് എ.കെ.ജി സെന്ററില്‍ സി.പി.എം സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിനിടെ വിവാദങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി വി.എസിന് പ്രത്യേകനിര്‍ദേശം നല്‍കിയിരുന്നതായാണ് അറിയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാലും പോരാട്ടങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് വി.എസ് രാവിലെ പറഞ്ഞിരുന്നു. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരായ പോരാട്ടം തുടരും. തെരഞ്ഞെടുപ്പിനിറങ്ങിയത് ചരിത്രപരമായ കടമ നിറവേറ്റാനാണ്. സമൂഹത്തോടും പാര്‍ട്ടിയോടും ജനങ്ങളോടുമുള്ള കടമയാണ് നിറവേറ്റിയതെന്നും വി.എസ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."