ഇതരസംസ്ഥാന തൊഴിലാളികളെ കേരള മക്കളായി പരിഗണിക്കും ടി.പി രാമകൃഷ്ണന്‍
ഫറോക്ക്: ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തിന്റെ മക്കളായി സര്‍ക്കാര്‍ പരിഗണിക്കുമെന്ന് എക്‌സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഫറോക്ക്, ചുങ്കം 3എം. ഓഡിറ്റോറിയത്തില്‍ നടന്ന മെഡിക്കല്‍ ക്യാംപും സൗജന്യ മരുന്ന് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതര സംസ്ഥാന തൊഴിലാളികളെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കും. ഇതുവഴി ജോലിചെയ്തുകൊണ്ടിരിക്കെ മരണപ്പെട്ടാല്‍ 2 ലക്ഷം രൂപ കുടുംബ ധനസഹായവും 15000 രൂപവരെ ചികിത്സാസഹായവും ലഭ്യമാകും. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവരെ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളാക്കും. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടക്കിടെ പരിശോധന നടത്തും. വൃത്തിഹീനമായ സാഹചര്യമാണെങ്കില്‍ തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യ-സുരക്ഷിതത്വ കാര്യങ്ങളിലുള്ള കരുതലുകളെ കുറിച്ച് ഹിന്ദി, ബംഗാളി, ഒറിയ ഭാഷകളില്‍ തയാറാക്കിയ ബ്രോഷര്‍ മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി.
ഫറോക്ക് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പി. സുഹറാബി, കൗണ്‍സിലര്‍ ആസിഫ്, അഡീഷണല്‍ ലേബര്‍ ഓഫിസര്‍ എ. അലക്‌സാണ്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സരിത, റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ കെ.എം സുനില്‍, ഐ.എം.എ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ഡോ. പി.എച്ച് മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."