സിദ്ദീഖുല്‍ അക്ബര്‍ ചികിത്സാ സഹായ കമ്മിറ്റി
പെരുമണ്ണ : അര്‍ബുദം ബാധിച്ച് ചികിത്സയിലായ യുവാവിനെ സഹായിക്കാന്‍ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു. പെരുമണ്ണ പുറ്റെകടവ് പടിഞ്ഞാറക്കര സിദ്ദീഖുല്‍ അക്ബറാണ് (കോയ -34) രോഗബാധിതനായി ചികിത്സയില്‍ കഴിയുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ അഞ്ചുലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ ആവശ്യമാണ്.
നേരത്തെ അര്‍ബുദം ബാധിച്ച പിതാവ് കുഞ്ഞഹമ്മദിനായി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ചികിത്സയുടെ വന്‍ കടബാധ്യത തീര്‍ത്ത് വരുമ്പോഴാണ് സിദീഖിനെയും രോഗം പിടി കുടിയത്. രണ്ടു കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ ഈ യുവാവിന്റെ ജീവന് രക്ഷിക്കാന്‍ വി.പി ബഷീര്‍ (കണ്), എം.മുസ്തഫ, (ചെയര്‍) എന്നിവര്‍ ഭാരവാഹികളായി ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
കേരള ഗ്രാമീണ്‍ ബാങ്ക് പെരുമണ്ണ ബ്രാഞ്ചില്‍ 40631101035270 (കഎടഇ:ഗഘഏആ 0040631) നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 9846149900.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."