'സാമൂഹ്യ നന്മയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ മുസ്ലിംലീഗിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു'
വടകര : സാമൂഹ്യ നന്മയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ മുസ്്ലിംലീഗിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചതായി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ. കുറിഞ്ഞാലിയോട് ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന് സ്വകാര്യ വ്യക്തി നല്കിയ സ്ഥലത്തിന്റെ രേഖ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്്ലിംലീഗ് പ്രസിഡന്റ്് കെ.കെ അമ്മത് അധ്യക്ഷനായി. മെഡികെയര്‍ പദ്ധതി സൗജന്യ മരുന്ന് വിതരണം മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പുത്തൂര്‍ അസീസ് ഉദ്ഘാടനം ചെയ്തു. റിലീഫ് സെല്ലിന്റെ കീഴില്‍ ആരംഭിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ പ്രഖ്യാപനം യൂത്ത് ലീഗ് വടകര മണ്ഡലം പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് നിര്‍വഹിച്ചു. ക്രസന്റ് അബ്ദുല്ല, ആലിയ ഹമീദ് ഹാജി, കെ.ആര് യൂസുഫ് ഹാജി, പി.പി ജാഫര്‍, റാഷിദ് പനോളി, സിറാജ് ഹാജി, അന്‍സീര്‍ പനോളി, വട്ടക്കണ്ടി കുഞ്ഞമ്മദ്, നൗഷാദ് പി.പി, അജ്മല്‍ എം.സി, അനസ് പി.കെ, ഷഫീഖ് മൗലവി സംസാരിച്ചു.
രണ്ട് വീടുകള്‍ നിര്‍മ്മിക്കാനുള്ള ഏഴ് സെന്റ്് സ്ഥലത്തിന്റെ രേഖ കൈമാറ്റമാണ് നടന്നത്. സ്ഥലമുടമ പാറക്ക് താഴെ സക്കീര്‍ ആണ് വില്യാപ്പള്ളി പ്രദേശത്തെ സ്ഥലം സൗജന്യമായി നല്‍കിയത്. കുറിഞ്ഞാലിയോട് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ബൈത്തുറഹ്മ പദ്ധതിയുടെ ഭാഗമായി ആറ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.
നാല് വീടുകള്‍ കൊള്ളുന്ന ബൈത്തുറഹ്മ വില്ലകളുടെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. റിലീഫ് സെല്‍ പ്രസിഡന്റ് എന്‍.കെ ഇബ്രാഹിം ഹാജി സൗജന്യമായി നല്കിയ സ്ഥലത്താണ് ഈ വില്ലകള്‍ നിര്‍മ്മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."