HOME
DETAILS
MAL
മോദി-പിണറായി ഭരണം ജനങ്ങളെ പട്ടിണിക്കിടുന്നു: മുല്ലപ്പള്ളി
backup
December 20 2016 | 05:12 AM
മേപ്പയ്യൂര്‍: നോട്ടുകള്‍ പിന്‍വലിച്ച് മോദിയും റേഷന്‍കടകള്‍ അടച്ചുപൂട്ടി പിണറായിയും ജനങ്ങളെ പട്ടിണിക്കിടുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എം.പി. പറഞ്ഞു. കോണ്‍ഗ്രസ് കാരയാട് മേഖല സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബസംഗമം എക്കാട്ടൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി. രാമദാസ് അധ്യക്ഷനായി. യൂസുഫ് കുറ്റീക്കണ്ടി, ഇ. അശോകന്, കെ.പി വേണുഗോപാലന്‍, മനോജ് എടാണി, കെ. അഷ്റഫ്, ബിന്സിന് എക്കാട്ടൂര്, ഒ.കെ ചന്ദ്രന്, പി. കുട്ടികൃഷ്ണന് നായര്‍, ശ്രീജ പുളിയത്തിങ്കല്‍, ലത പൊറ്റയില്‍, സതീദേവി കൈലാസം, സി.പി സുകുമാരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."