വിനയമാണ് വിശ്വാസത്തിന്റെ കാതല്‍: പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍
മാവൂര്‍: വിനയവും ഗുണകാംക്ഷയുമാണ് വിശ്വാസത്തിന്റെ കാതലെന്ന് സമസ്ത ജന. സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍. താത്തൂര്‍ മര്‍ക്കസുല്‍ ഉലൂം കെട്ടിടോദ്ഘാടനത്തിന്റെ ഭാഗമായി നടന്ന മതപ്രഭാഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ത്യപ്രവാചകന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇസ്‌ലാമിക പ്രബോധകരും ക്ഷമയും വിനയവും ഉപദേശിക്കുന്നവരായിരുന്നു. കൈയൂക്കിലൂടെ സംഘടനാ പ്രവര്‍ത്തനവും മതപ്രബോധനവും ചെയ്യാനാകുമെന്ന് ധരിക്കുന്നത് മൗഢ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഹമ്മദ് കുട്ടി അരയങ്കോട് അധ്യക്ഷനായി. മുനീര്‍ ഹുദവി പാതിരി മണ്ണ മുഖ്യപ്രഭാഷണം നടത്തി. സി.എ ഷുക്കൂര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഇന്നു വൈകിട്ട് ഏഴിനു നടക്കുന്ന മതപ്രഭാഷണ പരിപാടി സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയതങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തും. സത്താര്‍ പന്തലൂര്‍ മുഖ്യാതിഥിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."