കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കര്‍മപദ്ധതി
വടകര : കുറ്റ്യാടി നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എയുടെ അധ്യക്ഷതയില്‍ വടകര റസ്റ്റ് ഹൗസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ കര്‍മ്മ പദ്ധതികള്‍ തയാറാക്കി.
കനാല്‍ ശുചീകരണത്തിനും മണ്ണ് നീക്കം ചെയ്യുന്നതിനും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. മങ്ങാംമൂഴിയില്‍ താല്‍കാലികമായി തടയണ നിര്‍മ്മിക്കും. ഇത് സംബന്ധിച്ച് തിരുവള്ളൂര്‍ കമ്മ്യൂനിറ്റി ഹാളില്‍ പ്രത്യേക യോഗം ചേരും. ഗുളിക പുഴയില്‍ നിന്നും ചെളി നീക്കം ചെയ്യുന്നതിനും പയംകുറ്റിമലയിലെ കിണര്‍ ശുചീകരണത്തിനും വാട്ടര്‍ അതോറിറ്റി പദ്ധതി തയ്യാറാക്കും. ഉപ്പുവെള്ളം തടയുന്നതിന് ആവശ്യമായ പദ്ധതികള്‍ തയാറാക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.കെ രാജന്‍, ആര്‍ ബല്‍റാം, എം.പി അജിത, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി രാജന്‍(കുന്നുമ്മല്‍), സി.എന്‍ ബാലകൃഷ്ണന്‍(കുറ്റ്യാടി), വി.കെ അബ്ദുല്ല (വേളം), കെ അച്യുതന്‍(പുറമേരി), എം.എം നഷീദ ടീച്ചര്‍ (ആയഞ്ചേരി), എ മോഹനന്‍ (തിരുവള്ളൂര്‍), കെ.കെ മോഹനന്‍ (വില്യാപ്പള്ളി), മണിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ബാലന്‍, വടകര തഹസില്‍ദാര്‍ പി.കെ സതീഷ് കുമാര്‍ എന്നിവരും വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."