കെ.എസ്.ആര്.ടിസി മിനിമം നിരക്ക് ഏഴു രൂപയാക്കി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസുകളില്‍ മിനിമം നിരക്ക് വര്‍ധിപ്പിച്ചു. നിലവില്‍ ആറു രൂപയായിരുന്ന മിനിമം നിരക്ക് ഏഴു രൂപയായാണ് വര്‍ധിപ്പിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഡീസല്‍ വില വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിച്ചത്.
എന്നാല്‍, സ്വകാര്യ ബസുകളുടെ നിരക്കുമായി ഏകീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചത്. നേരത്തെ, യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
ഡീസല്‍ വില വര്‍ധിപ്പിച്ചതിനാല്‍ ബസ് യാത്രാ നിരക്കും വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ തള്ളി. മിനിമം നിരക്ക് ഒന്‍പത് രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം. യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് സ്വകാര്യ ബസുടമകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."