മോദി തുഗ്ലക്കിനെക്കാള്‍ മോശം ഭരണാധികാരി: രമേശ് ചെന്നിത്തല
മാനന്തവാടി: നോട്ട് നിരോധനത്തിലൂടെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തുഗ്ലക്കിനെക്കാള്‍ മോശം ഭരണാധികാരിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം പിടികൂടാനാണ് നോട്ട് പിന്‍വലിച്ചതെന്നാണ് അവകാശവാദം. എന്നാല്‍ ഇതിനകം എത്ര രൂപ പിടികൂടിയെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. പണം കൊണ്ടു വിനിമയം നടത്തുന്ന രാജ്യത്തെ 90 ശതമാനം ജനങ്ങളെ അവഗണിക്കുന്നതാണ് മോദിയുടെ കാഷ്‌ലെസ് ഇക്കോണമി. പാവപ്പെട്ടവന് റേഷന്‍ അരി പോലും നിഷേധിച്ച സര്‍ക്കാരാണു സംസ്ഥാനം ഭരിക്കുന്നത്. ഡിസംബറിലെ അരിക്ക് ഇതുവരെ പണം കെട്ടിയിട്ടു പോലുമില്ല. സംസ്ഥാനം ഗുരുതരമായ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉറക്കത്തിലാണെന്നും അദ്ദേഹം ആരോപിച്ചു. 20, 21 തിയതികളില്‍ റേഷന്‍ പ്രതിസന്ധി മുന്‍നിര്‍ത്തി തിരഞ്ഞെടുത്ത റേഷന്‍ കടകള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അച്ചപ്പന്‍ കുറ്റിയോട്ടില്‍ അധ്യക്ഷനായി. മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, കെ.കെ അബ്രഹാം, എം.ജി ബിജു, മംഗലശ്ശേരി മാധവന്‍, അഡ്വ. എന്‍.കെ വര്‍ഗീസ്, കെ.ജെ പൈലി, പി.വി ജോര്‍ജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."