HOME
DETAILS

ഗുണമേന്മയില്ലാത്ത വളം വീണ്ടും വിതരണം ചെയ്യുന്നതായി ആക്ഷേപം

  
backup
December 20 2016 | 05:12 AM

%e0%b4%97%e0%b5%81%e0%b4%a3%e0%b4%ae%e0%b5%87%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%b5%e0%b5%80

കാട്ടിക്കുളം: ഗുണമേന്മയില്ലാത്ത വളം വീണ്ടും വിതരണം നടത്താന്‍ കൃഷി ഓഫിസര്‍ നീക്കം നടത്തുന്നതായി ആരോപണം. തിരുനെല്ലി കൃഷിഭവനില്‍നിന്നു നേരത്തെ വിതരണം ചെയ്ത ഡോളോമൈറ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഗുണമേന്മയില്ലാത്തതാണെന്നു കര്‍ഷകര്‍ പരാതി നല്‍കിയിരുന്നു. ഈ വളങ്ങള്‍ ഉപയോഗിച്ച നിരവധി കര്‍ഷകരുടെ കുരുമുളക് വള്ളികള്‍ ഉണങ്ങിയിരുന്നു. തുടര്‍ന്നു കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് വികസന സമിതി വിതരണം തടയുകയായിരുന്നു.
കൃഷി മന്ത്രി ജില്ലയിലെത്തിയപ്പോള്‍ തിരുനെല്ലി പഞ്ചായത്ത് കാര്‍ഷിക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കൃഷിഭവനില്‍ വിതരണം ചെയ്ത സാധനങ്ങളുടെ സാമ്പിള്‍ കര്‍ഷകര്‍ മന്ത്രിയെ കാണിക്കുകയും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നു മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തതാണ്.
എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ഓഫിസര്‍ കൃഷിഭവനില്‍ വീണ്ടും സാധനങ്ങള്‍ വിതരണത്തിനായി ഇറക്കിവച്ചിരിക്കുന്നത്. കാര്‍ഷിക ആനുകൂല്യം പണമായി നല്‍കുകയോ അല്ലെങ്കില്‍ ഗുണമേന്മയുള്ള വളങ്ങള്‍ കര്‍ഷകര്‍ വാങ്ങി ബില്ല് ഹാജരാക്കുന്ന മുറക്കു പണം നല്‍കുകയോ വേണമെന്നാണു കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ആധുനിക രീതിയിലുള്ള ജൈവവള യൂനിറ്റ് ആരംഭിക്കുന്നതിനുള്ള സഹായം നല്‍കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.
യോഗത്തില്‍ റാന്റോള്‍ഫ് പഴയതോട്ടം അധ്യക്ഷനായി. ഒ.പി ഹസ്സന്‍, ആര്‍. സുകുമാരന്‍, ആര്‍. അജയന്‍, ഒ.വി ജോണ്‍സണ്‍, തുളസി, എം. നാരായണന്‍, ശ്യാംകുമാര്‍, വി.എസ് ജോസഫ്, ഒ.വി സെബാസ്റ്റ്യന്‍ സംസാരിച്ചു. ടി.സി ജോസഫ് സ്വാഗതവും വിജയന്‍ വരകില്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago