പന്നി കര്‍ഷകരിലൂടെ മാലിന്യസംസ്‌കരണത്തിന് വഴിയൊരുക്കി മൃഗസംരക്ഷണവകുപ്പ്
കല്‍പ്പറ്റ: പന്നി വളര്‍ത്തുന്ന കര്‍ഷകരെ ഏകോപിപ്പിച്ചു ശാസ്ത്രീയമായി മാലിന്യസംസ്‌കരണം നടത്താനുള്ള പരിപാടികള്‍ ആരംഭിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ.ആര്‍ ഗീത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടൗണുകളിലെ മാലിന്യങ്ങളില്‍ വലിയൊരു ഭാഗം പന്നിവളര്‍ത്തു സ്ഥാപനങ്ങളാണു സ്വീകരിക്കുന്നത്. ജില്ലയില്‍ 200ഓളം പേര്‍ പന്നിക്കൃഷി നടത്തിവരുന്നുണ്ട്. ദിനംപ്രതി 30 ടണ്ണിനടുത്ത് വേസ്റ്റുകളാണ് ഇത്തരത്തില്‍ നിര്‍മാര്‍ജനം ചെയ്യുന്നത്. എന്നാല്‍ ചെറിയ തടസങ്ങള്‍ കര്‍ഷകരെ കൃഷിയില്‍നിന്നു പിന്തിരിപ്പിക്കുകയാണ്. ഇവ പൂര്‍ണമായി മാറ്റുകയും ശാസ്ത്രീയമായി പന്നിക്കൃഷി നടത്താന്‍ സഹായിക്കുകയുമാണു മൃഗസംരക്ഷണ വിഭാഗം. ഇതിന്റെ ഭാഗമായി മീനങ്ങാടി പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തില്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഓമന ഉദ്ഘാടനം ചെയ്തു.
വിവിധ വിഭാഗങ്ങളെ സംബന്ധിച്ച് ബെന്നിജോസഫ്, അഖിലേഷ്, ഡോ. സജി തോപ്പില്‍, ഡോ. അനില്‍ സഖറിയ ക്ലാസെടുത്തു. ഇതേ തുടര്‍ന്നു പന്നി വളര്‍ത്തുകേന്ദ്രങ്ങള്‍ ശാസ്ത്രീയമായി പുനഃസംഘടിപ്പിച്ചു മാലിന്യവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായതായും ഡോ. കെ.ആര്‍ ഗീത അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അസി. പ്രൊജക്ട് ഓഫിസര്‍ അനില്‍ സഖറിയ, പി.ആര്‍.ഒ ഡോ. എസ്.ജി ശ്രീഷിത എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."