'മൈ മൊബൈല്‍, മൈ ബാങ്ക് ' ശില്പശാല നടത്തി
മാനന്തവാടി: കേന്ദ്രസര്‍ക്കാരിന്റെ യുവജനകാര്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്റു യുവകേന്ദ്രയും തലയ്ക്കല്‍ ചന്തു സ്മാരക എജ്യുക്കേഷനല്‍ ഡവലപ്മെന്റ് സൊസൈറ്റിയും ചേര്‍ന്ന് 'മൈ മൊബൈല്‍, മൈ ബാങ്ക്, മൈ വാലറ്റ് ' ശില്പശാല നടത്തി.
കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വികാസ്പീഡിയ കേരളയുടെയും ഡിജിറ്റല്‍ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലീഡ് ബാങ്കിന്റെയും സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്.
വയനാട് എ.എസ്.പി ജി. ജയദേവ് ഉദ്ഘാടനം ചെയ്തു. തലയ്ക്കല്‍ ചന്തു സ്മാരക എജ്യുക്കേഷനല്‍ ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് സി.കെ മണി അധ്യക്ഷനായി.
ഡിജിറ്റല്‍ ബാങ്കിങ് സംവിധാനത്തെ കുറിച്ച് ലീഡ് ബാങ്ക് മാനേജര്‍ എം.ഡി ശ്യാമളയും 'വികസനവും ഇന്റര്‍നെറ്റ് ബാങ്കിങും' എന്ന വിഷയത്തില്‍ വികാസ്പീഡിയ സംസ്ഥാന കോഡിനേറ്റര്‍ സി.വി ഷിബുവും ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതയെ കുറിച്ച് ഫിനാന്‍സ് ലിറ്ററസി കൗണ്‍സിലര്‍ ജിലി ജോര്‍ജും ക്ലാസെടുത്തു. അക്ഷയ മാനന്തവാടി സെന്ററിലെ സി. ഉബൈദ് മൊബൈല്‍ സേവനങ്ങള്‍ പരിചയപ്പെടുത്തി.
നെഹ്റു യുവകേന്ദ്ര സംസ്ഥാനവ്യാപകമായി നടത്തുന്ന അയല്പക്ക യുവ പാര്‍ലമെന്റിന്റെ ഭാഗമായി പരിപാടിയില്‍ നിയമബോധവല്‍ക്കരണ സെമിനാറും നടത്തി. സെമിനാറില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ബാലകൃഷ്ണന് ക്ലാസെടുത്തു.
മാനന്തവാടി ടൗണ്‍ എംപ്ലോയ്മെന്റ് ഓഫിസര്‍ എം. ജയന്, നെഹ്റു യുവകേന്ദ്ര യൂത്ത് വളണ്ടിയര്‍ പി.കെ മഹിത, റമീസ്, അനുഷ, രാജന്, ബാലകൃഷ്ണന് സംസാരിച്ചു. യൂത്ത് ക്ലബ് പ്രതിനിധികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."