പെരുമ്പടപ്പില്‍ വാഹനങ്ങള്‍ കത്തിച്ച സംഭവം: തെളിവുകള്‍ ശേഖരിക്കാതെ പൊലിസ്
പള്ളുരുത്തി: പെരുമ്പടപ്പില്‍ വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ പൊലളസ് അന്വേഷണത്തില്‍ അലംഭാവം കാട്ടുന്നതായി നാട്ടുകാര്‍.
കഴിഞ്ഞ 11 ന് പുലര്‍ച്ചെയാണ് ആദ്യ വാഹനം അഗ്നിക്കിരയാകുന്നത്. പിന്നീട് ഇതേ ആഴ്ചയില്‍ തന്നെ രണ്ടു ഓട്ടോറിക്ഷകളും ഒരു ബൈക്കും തീവെച്ചു നശിപ്പിക്കപ്പെട്ടു. നാട്ടുകാര്‍ ആകമാനം പരിഭ്രാന്തിയിലായ ഘട്ടത്തില്‍ പ്രദേശത്തെ റെസിഡന്റ്സ് അസോ സിയേഷനുകള്‍ ജാഗ്രതാ സമിതിയുമായി രംഗത്ത് എത്തുകയായിരുന്നു. മൂന്നാമത്തെ ഓട്ടോറിക്ഷ കത്തിയ ഭാഗത്തെ കുറ്റിക്കാട്ടില്‍ നിന്നും ഒഴിഞ്ഞ കാനും തീ കത്തിക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന വസ്തുക്കളും മറ്റും ലഭിച്ചിരുന്നു.
പക്ഷെ ഇതൊന്നും തെളിവായി കണ്ടു കെട്ടാന്‍ പൊലിസ് തയ്യാറായില്ലത്രെ. സംഭവത്തില്‍ പങ്കുണ്ടെന്നു കരുതുന്ന ചിലരെ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു. പ്രദേശത്തെ ഗുണ്ടാസംഘവു മായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചിലരെ പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇവരെല്ലാം നാട്ടില്‍ സജീവമായി വിലസുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."