നൂറുന്‍ അലാ നൂര്‍ റെജിമിനേഷന് കോണ്‍ഫറന്‍സ് സമാപിച്ചു
നെടുമ്പാശ്ശേരി: എസ്.കെ.എസ്.എസ്.എഫ് ആലുവ മേഖല സഹചാരി സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'നൂറുന്‍ അലാ നൂര്‍ റെജിമിനേഷന് കോണ്‍ഫറന്‍സ് ' സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികളോടെയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് എം.എ.അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷനായിരുന്നു.
അന്‍വര്‍ മുഹിയുദ്ദീന് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. അടുവാശ്ശേരി ജമാഅത്ത് ഇമാം മുഹമ്മദ് ഇല്യാസ് ബദ്രി, കുന്നുകര ജമാഅത്ത് ഇമാം അബ്ദുള്‍ റസാക്ക് ഫൈസി.ബഷീര്‍ ഫൈസി ആലുവ, ഷബീബ് ഫൈസി, അബ്ദുള്‍ സമദ് ദാരിമി, വിവിധ ജമാഅത്ത് പ്രസിഡന്റ്മാരായ വി.എം.ബാവക്കുഞ്ഞ്, കെ.എസ്.സുനീര്‍, ബഷീര്‍ പനയക്കടവ്, ഫൈസല്‍ കങ്ങരപ്പടി, കെ.കെ.അബ്ദുള്ള ഇസ്ലാമിയ, എം.എ.സുധീര്‍, എന്‍.ബി.സിയാദ്, എന്‍.എസ്. ജാഫര്‍, ഇ.എല്‍.ഹാരിസ്, യഹിയ, സിദ്ദീഖ് പനയക്കടവ്, എം.വി.നസീര്‍, സിദ്ദീക്ക് കുഴിവേലിപ്പടി, റിസാല്‍ദര്‍ അലി, അഫ്നാസ്.കെ.എസ്, അഷ്റഫ് തടിക്കല്‍ കടവ്, നിസാര്‍ എടത്തല, നിഷാദ് കുഞ്ചാട്ടുകര തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഉച്ചയ്ക്ക് വനിത പഠനക്ലാസ് ജില്ലാ പഞ്ചായത്ത് അംഗം റസിയ സബാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഷാനിബ മജീദ് അധ്യക്ഷയായിരുന്നു. കുന്നുകര ജമാഅത്ത് അങ്കണത്തില്‍ ഷംസുല്‍ ഉലമ നഗറിലാണ് പരിപാടി സംഘടിപ്പിച്ചത്. ബുര്‍ദ മജ്ലിസ്, വിജ്ഞാന തീരം, മജ്ലിസുന്നൂര്, വനിത മത പഠനക്ലാസ്, ഇസ്ലാമിക് പാരന്റിങ് ക്ലാസ് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."