മഞ്ഞപിത്തം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമെന്ന്
കോതമംഗലം: താലൂക്കില്‍ മഞ്ഞപിത്തം പടര്‍ന്ന് പിടിച്ച് മൂന്ന് പേര്‍ മരിക്കുകയും അഞ്ഞൂറിനു മുകളില്‍ ആളുകള്‍ ചികിത്സ തേടുകയും ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിലവില്‍ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വന്‍ പരാജയമായി മാറിയിരിക്കുകയാണന്ന് എച്ച്.എം.എസ്. ആരോപിച്ചു. ആരോഗ്യ വകുപ്പ് റെയ്ഡ് നെല്ലിക്കുഴിയില്‍ ചില ഹോട്ടലുകളില്‍ പേരിന് മാത്രം നടത്തുകയും കോതമംഗലം നഗരത്തിലും മറ്റു പഞ്ചായത്തിലെ ചെറുപട്ടണങ്ങളിലും റെയ്ഡ് നടത്താത്ത ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചിട്ടുള്ളതെന്നു നേതാക്കള്‍ പറഞ്ഞു.
ശുദ്ധജലം ഉറപ്പ് വരുത്താന്‍ യാതൊരു നടപടിയുമില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ വിഷയത്തില്‍ ഇടപെട്ട് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എച്ച്.എം.എസ്. ട്രേഡ് യൂനിയന്‍ കോതമംഗലം താലൂക്ക് കമ്മറ്റി പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. ടി.ബി ഹാളില്‍ നടന്ന കേരള മോട്ടോര്‍ ആന്റ് എന്‍ജിനീയറിങ് ലേബര്‍ സെന്റര്‍ (എച്ച്.എം.എസ്.) താലൂക്ക് പ്രവര്‍ത്തകയോഗം എച്ച്.എം.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മനോജ് ഗോപി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."