പൊലീസിനെതിരെ പരാക്രമം:ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസെടുത്തു
ഹരിപ്പാട് :വാഹനപരിശോധനയ്ക്കിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റിനെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 7ന് കരീലകുളങ്ങര പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. 6.30 ഓടെ ചേപ്പാട് ഭാഗത്ത് കരീലകുളങ്ങര പൊലീസിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ ഒരു മോട്ടോര്‍ ബൈക്കില്‍ കയറി വന്ന മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞിരുന്നു.
ബൈക്ക് ഓടിച്ചയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഇയാളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഡി. വൈ എഫ്.ഐ ജില്ലാ പ്രസിഡന്റ് അഡ്വ.അനസ് അലി സ്റ്റേഷനിലെത്തിയത്.എസ്.ഐയെ കാണണമെന്നാവശ്യപ്പെട്ട അനസ് അലി എസ്.ഐ സ്ഥലത്തില്ലാത്തതിനാല്‍ എസ്.ഐയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചു.
തുടര്‍ന്ന എസ്.ഐയെ അസഭ്യവര്‍ഷം നടത്തുന്ന അനസ് അലിയുടെ ചിത്രം സ്റ്റേഷന് പാറാവിലുണ്ടായിരുന്ന പൊലീസുകാരന് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് അനസ് അലിയും പൊലീസുകാരനും തമ്മില്‍ മൊബൈല്‍ ഫോണിനു വേണ്ടി പിടിവലിയും ഉന്തും തള്ളും നടന്നു.
ഇതിനിടെ കൂടുതല്‍ പൊലീസുകാരെത്തി അനസ് അലിയെ കസ്റ്റഡിയിലെടുത്തു.ഇയാള്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റൊരു യുവാവിനെതിരേയും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് പോലീസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."