റോഡ് തകര്‍ന്നു:യാത്രക്കാര്‍ ദുരിതത്തില്‍
തുറവൂര്‍: തകര്‍ന്ന റോഡിലൂടെയുള്ള സഞ്ചാരം നാട്ടുകാരെ ദുരിതത്തിലാക്കുന്നു. കുത്തിയതോട് പഞ്ചായത്ത് പത്ത് ,പതിനൊന്ന് വാര്‍ഡുകളുടെ അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന എന്‍.സി. സി ചാരപറമ്പ് റോഡാണ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിക്കിടക്കുന്നത്.
മത്സ്യ സംസ്‌ക്കരണ ശാലകളുള്‍പ്പടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങളും ജോലി ചെയ്യുന്ന തൊഴിലാളികളുമടക്കം കടന്നു പോകുന്ന പാതയാണിത്.
റോഡിലെ മെറ്റലിളകി കുണ്ടും കുഴിയും നിറഞ്ഞിരിക്കുന്നതിനാല്‍ കാല്‍നട യാത്ര പോലും അസാധ്യമായിരിക്കയാണ് .ഇരുചക്രവാഹന യാത്രക്കാര്‍ ഇളകിക്കിടക്കുന്ന മെറ്റലില്‍ തെന്നി വീണ് അപകടത്തില്‍ പെടുന്നത് പതിവാണ് ചാരപറമ്പ് കോളനി, നായില്ലത്ത് കോളനി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ തുറവൂര്‍,എന്‍.സി.സി കവല, കുത്തിയതോട് എന്നിവിടങ്ങളിലേക്ക് പോകാന്‍ ആശ്രയിക്കുന്ന റോഡാണിത്.തുറവൂര്‍ വെസ്റ്റ് ഗവ.യു.പി.സ്‌കൂള്‍ ടി.ഡി.സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്.
അവശരായരോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ഒട്ടോറിക്ഷയ്ക്കു പോലും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.ഇരുചക്രവാഹന യാത്രക്കാര്‍ കുഴികളില്‍ വീണ് അപകടത്തില്‍ പെടുന്നത് പതിവാണ് .റോഡ് പുനര്‍ നിര്‍മിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."