HOME
DETAILS
MAL
കടുത്ത ചൂട്; ഗുജറാത്തില്‍ റോഡ് ഉരുകി
backup
May 23 2016 | 08:05 AM
വല്‍സാദ് (ഗുജറാത്ത്): ഗുജറാത്തിലെ വല്‍സാദില്‍ സാധാരണപോലെ ശനിയാഴ്ച റോഡിലിറങ്ങിയ ജനങ്ങളെ പ്രതിസന്ധിയിലാക്കി റോഡ് ഉരുകുന്ന പ്രതിഭാസം.
ചെരുപ്പുകളും ഷൂസും മറ്റുമിട്ട് റോഡിലിറങ്ങിയവര്‍ക്ക് തിരികെ കരകയറാനാവാതെ വന്നു. ചിലര്‍ ചുട്ടുപഴുത്ത ഉരുകിയ ടാറില്‍ മറിഞ്ഞുവീണപ്പോള്‍ ചെരുപ്പിടാതിരുന്ന പലരുടെയും കാലുകള്‍ വെന്തു. ചിലര്‍ ചെരുപ്പുകളും ഷൂസുകളും വലിച്ചെടുത്ത് ധൈര്യപൂര്‍വം നീങ്ങാന്‍ ശ്രമിച്ചെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.
വാഹനങ്ങളുടെ ടയറുകള്‍ ടാര്‍ കേറി കനത്തപ്പോള്‍ ചിലത് റോഡില്‍ നിന്നു തെന്നി നീങ്ങി. മറ്റ് ചിലത് റോഡില്‍ താണു.
എന്നാല്‍ ഇവിടെ താപനില 36 ഡിഗ്രി മാത്രമായിരുന്നു. അതേസമയം തീക്കാറ്റടിച്ചതാണ് റോഡുരുകാന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഗുജറാത്തിലെ ചില സ്ഥലങ്ങളില്‍ താപനില 45 ഡിഗ്രിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."