HOME
DETAILS
MAL
ഇലക്ട്രോപതി സംസ്ഥാന പ്രചാരണ ജാഥയ്ക്കു തുടക്കം
backup
December 20 2016 | 06:12 AM
കാസര്‍കോട്: ഇലക്ട്രോപതി വൈദ്യശാസ്ത്രം ഇന്ത്യന്‍ പാര്‍ലിമെന്റില്‍ പ്രമോഷന് ചെയ്യണമെന്ന സുപ്രീംകോടതിയുടെ അന്തിമവിധിന്യാം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇലക്ട്രോപതി പ്രചരണ ജാഥ കാസര്‍കോട്ടുനിന്നും പ്രയാണം തുടങ്ങി. റെയില്‍വേ സ്റ്റേഷന് പരിസരത്ത് ജാഥാ ലീഡറും സംസ്ഥാന സെക്രട്ടറി ഷെരീഫ് ഉള്ളത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മൂസാ പാട്ടില്ലത്ത് അധ്യക്ഷനായി. വിദ്യാസാഗര്‍, ഷുക്കൂര്‍ കോണജെ, അബ്ദുല്‍ നാസര്‍ ഫൈസി, റിയാസ്, രാംദാസ്, അബ്ദുല്‍ അസീസ് വയനാട്, ജോസഫ് വടകര, ശരത് സംബന്ധിച്ചു. സംസ്ഥാനത്തെ എട്ടുകേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ 22ന് തിരുവനന്തപുരത്ത് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."