മത നിയമങ്ങളില്‍ കോടതി ഇടപെടരുതെന്ന് എസ്.വൈ.എസ്
മലപ്പുറം: പണ്ഡിതന്മാര്‍ നിലപാടു പറയേണ്ട മതപരമായ വിഷയങ്ങളില്‍ കോടതികള്‍ ഇടപെടുന്നതു നീതികരിക്കാനാവില്ലെന്നും പ്രാമാണിക വിഷയങ്ങള്‍ വിശകലനം ചെയ്തു നീതിന്യായശാലകള്‍ ദുര്‍വ്യാഖ്യാനം നല്‍കുന്നതു ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിന് കടകവിരുദ്ധമാണെന്നും എസ്.വൈ.എസ് ജില്ലാ കമ്മിറ്റി.
ദേശീയപാതയോരങ്ങളുടെ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രിം കോടതി വിധി ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു. റോഡപകടങ്ങളും കുടുംബകലഹങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്തു പരിഹാരക്രിയകളുടെ ഭാഗമായുള്ള നിര്‍ദേശം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, പി.വി മുഹമ്മദ് മൗലവി, സി.എച്ച് ത്വയ്യിബ് ഫൈസി, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സി.എം കുട്ടി സഖാഫി, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി.കെ ഹിദായത്തുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."