'പള്ളികള്‍ക്ക് നേരെയുള്ള ആക്രമണം ആസൂത്രിതം'
കൊണ്ടോട്ടി: പള്ളികള്‍ക്ക് നേരെയുളള കാന്തപുരം സംഘടനാപ്രവര്‍ത്തകരുടെ ആക്രമണം ആസൂത്രിതമാണെന്നും അത്തരം പ്രവണതകളെ നിയമപാലകര്‍ ശ്രദ്ധിച്ചു കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കൊണ്ടോട്ടി മണ്ഡലം സമസ്ത കോഡിനേഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. പളളിക്കല്‍ ബസാറില്‍ സമസ്തയുടെ പ്രവര്‍ത്തകര്‍ക്ക് നീതിലഭിക്കുന്നതിനായി ഇന്ന് നടത്തുന്ന സമരപ്രഖ്യാപന സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
26ന് തിങ്കളാഴ്ച കോടങ്ങാട് പള്ളിയില്‍ മൂന്ന് മണിക്ക് മൗലീദ് സദസും തുടര്‍ന്ന് നബിദിന റാലിയും നടത്തും. സമാപനസമ്മേളനം കൊണ്ടോട്ടി ഖാസിയാരകം പരിസരത്തെ ചെറുശ്ശേരി ഉസ്താദ് നഗറില്‍ നടക്കും. കുമരംപുത്തൂര്‍ ഉസ്താദ് അനുസ്മരണവും പ്രാര്‍ഥനയും നടത്തി. ബി.എസ്.കെ തങ്ങള്‍ അധ്യക്ഷനായി. ഗഫൂര്‍ദാരിമി, നാസറുദ്ദീന്‍ ദാരിമി, കോപ്പിലാന്‍ അബുഹാജി, മുഹമ്മദ് കുട്ടി ദാരിമി, എം അബൂബക്കര്‍ ഹാജി, ഹുസൈന്‍കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."