HOME
DETAILS
MAL
'തെരുവുകച്ചവടം നിയന്ത്രിക്കണം'
backup
December 20 2016 | 06:12 AM
മഞ്ചേരി: മഞ്ചേരിയിലെ തെരുവുകച്ചവടം നിയന്ത്രിക്കണമെന്നും നഗരത്തെ തെരുവുകച്ചവട നിയന്ത്രണ മേഖലയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി (ഹസന് കോയ വിഭാഗം) മഞ്ചേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍, സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്കി.
ചെരണി, മാലാംകുളം, പയ്യനാട്, തുറക്കല്‍ മുട്ടിപ്പാലം എന്നിവിടങ്ങളില്‍ യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന തെരുവുകച്ചവട കേന്ദ്രങ്ങള്‍ തടയണം. അല്ലാത്തപക്ഷം വ്യാപാരികള്‍ തെരുവില്‍ ഷെഡ് കെട്ടി കച്ചടവടം നടത്തി പ്രതിഷേധിക്കുമെന്നും ഇതുസംബന്ധമായി ചേര്‍ന്ന യോഗം മുന്നറിയിപ്പു നല്കി. ഇ.കെ ചെറി ഉദ്ഘാടനം ചെയ്തു. ഇ.കെ ഹനീഫ ഹാജി അധ്യക്ഷനായി. ബാബു കാരശ്ശേരി, നാസര്മേലാക്കം, മൊയ്തീന്‍കുട്ടി, ബഷീര്സുറുമ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."