രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വില്ലേജാകാന്‍ താനാളൂര്‍
മലപ്പുറം: കറന്‍സി രഹിത സംവിധാനം വരുന്ന രാജ്യത്തെ ആദ്യത്തെ ഗ്രാമമായി തിരൂര്‍ താലൂക്കിലെ താനാളൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് ഉള്‍ക്കൊള്ളുന്ന പ്രദേശം മാറുന്നു. ജില്ലാ ഭരണകൂടം നടപ്പാക്കുന്ന എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം പദ്ധതിയുടെ ഭാഗമായി ഒരു ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും ഇന്റര്‍നെറ്റ്, മൊബൈല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്രയവിക്രയങ്ങള്‍ നടത്താന്‍ ഇതുവഴി താനാളൂര്‍ പ്രദേശത്തുകാര്‍ക്ക് കഴിയും.
താനാളൂര്‍ ഫിഷറീസ് ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വ്യാപാരികള്‍, ഓട്ടോറിക്ഷാ തോഴിലാളികള്‍, പ്രവാസികള്‍ എന്നിവര്‍ക്ക് ഇതിന്റെ ഭാഗമായി പരിശീലനം നടന്നുവരുന്നു. ജില്ലാ ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ പദ്ധതി പ്രഖ്യാപനം നടത്തി. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായ ഇന്റര്‍നാഷണല്‍ ടെന്നീസ് താരം ആദിന് ബാവ പദ്ധതി സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കും. തിരുവനന്തപുരം റിസര്‍വ് ബാങ്ക് മാനേജര്‍ ഹാര്‍ലിന്‍ ഫ്രാന്‍സിസ് ചിറയില്‍ പദ്ധതി പ്രഖ്യാപനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."